ഇനിയും റജിസ്റ്റർ ചെയ്തില്ലേ? പ്ലസ് ടു, ഐടിഐ, ബിരുദക്കാർക്ക് വമ്പൻ അവസരമൊരുക്കി തൊഴിൽമേള ഒക്ടോബർ 26 ന്


തിരുവനന്തപുരത്തു കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ, ഒക്ടോബർ 26 നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്ലസ് ടു/ ഐടിഐ/ ബിരുദം/ പിജി/ എംബിഎ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 1നു മുൻപ് https://tinyurl.com/mr3d5bys എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. 0471–2304577"

Previous Post Next Post
ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് 

Ads

نموذج الاتصال