ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; അവസാന തീയതി നവംബര്‍ 25"

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivuinnathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs


ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 


തസ്തിക& ഒഴിവ്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡ്രൈവര്‍, ലാസ്‌കര്‍, ഡ്രോട്ട്‌സ്മാന്‍, ഫയര്‍മാന്‍, സിവിലയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്‌കില്‍ഡ് & അണ്‍സ്‌കില്‍ഡ് പോസ്റ്റുകളിലാണ് നിയമനം. 


ഓരോ പോസ്റ്റുകളിലും വിവിധ സംവരണ വിഭാഗക്കാര്‍ക്കായി നീക്കി വെച്ചിരിക്കുന്നു. 
ഡ്രൈവര്‍ 1 ഒഴിവ് (ഇ.ഡബ്ല്യു.എസ്), ലാസ്‌കര്‍ 1 ഒഴിവ്  (ഇ.ഡബ്ല്യു.എസ്), ഡ്രോ ട്ട്‌സ്മാന്‍ 1 ഒഴിവ് (ജനറല്‍), ഫയര്‍മാന്‍ 1 ഒഴിവ് (ജനറല്‍), സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ –  1 ഒഴിവ്  (ഒ.ബി.സി.), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മാലി)2 ഒഴിവ് (ഒ.ബി.സി.1, എസ്.സി.1), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ചൗക്കിദാര്‍) 1 ഒഴിവ്  (ജനറല്‍), എം.ടി.ഫിറ്റര്‍ 1 ഒഴിവ്  (എസ്.ടി.), ഇലക്ട്രി ക്കല്‍ 1 ഒഴിവ്  (ഒ.ബി.സി), ഐ.സി.ഇ. ഫിറ്റര്‍ (സ്‌കില്‍ഡ്) 1 ഒഴിവ് (ജനറല്‍), അണ്‍സ്‌കില്‍ഡ് (ജനറല്‍). ലേബര്‍  1 ഒഴിവ്. 


യോഗ്യത
പത്താം ക്ലാസ്/ ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം. 
ഓരോ പോസ്റ്റിലേക്കുമുള്ള വിശദമായ യോഗ്യത വിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്. 


ശമ്പളം
എന്‍ജിന്‍ ഡ്രൈവര്‍, ഡ്രോട്ട്‌സ്മാന്‍ = 25,500-81,100 രൂപ. 
ലാസ്‌കര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മാലി/ ചൗക്കിദാര്‍), അണ്‍സ്‌കില്‍ഡ് ലേബര്‍ = 
18,000 - 56,900.  
മറ്റ് തസ്തികകളില്‍ 19,900-63,200 രൂപയും ശമ്പളമായി ലഭിക്കും. 


അപേക്ഷ
ഉദ്യോഗാര്‍ഥികള്‍  ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷകള്‍ തപാല്‍ മുഖേനയാണ് നല്‍കേണ്ടത്. അവസാന തീയതി നവംബര്‍ 25. 


വെബ്‌സൈറ്റ്: www.indiancoastguard.gov.in
vacancies in Indian Coast Guard Eligible candidates from 10th standard Deadline is November 25"

Post a Comment

© Boldskyz . All rights reserved. Developed by Jago Desain