തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷൻ - DDUGKY, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ (VMA), തലയോലപ്പറമ്പ് DB കോളേജ് IQAC എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന കനവ് 2024 മെഗാ ജോബ് ഫെയർ" രണ്ടായിരത്തിൽ പരം തൊഴിൽ അവസരങ്ങളുമായി ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുമായി 40 ഓളം കമ്പനികൾ പങ്കെടുക്കുന്നു.
തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും താല്പര്യങ്ങൾക്കും അനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും യോഗ്യമായ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ തികച്ചും സൗജന്യമായുള്ള തൊഴിൽമേളയിൽ ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ (https://forms.gle/WV25xsEey17Df9b58) കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക. (കനവ് 2024 തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും പിന്നീട് അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
8891940092 | CLICK HERE TO APPLY