റിസര്‍വ് ബാങ്കിന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം; മാസം 20,000 രൂപ സ്റ്റൈപ്പന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivu, innathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2024ലെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന യോഗ്യതകള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. 

യോഗ്യത

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. 

മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ബാങ്കിങ് എന്നിവയില്‍ ഏതിലെങ്കിലും അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍.

നിയമത്തില്‍ മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ പ്രൊഫഷണല്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ള വിദ്യാര്‍ഥികള്‍. 

നിലവില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാത്രമല്ല പഠനം അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ആയിരിക്കുകയും വേണം. 

എല്ലാ വര്‍ഷവും പരമാവധി 125 വിദ്യാര്‍ഥികളെയാണ് ബാങ്ക് തിരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 15 വരെ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. 

2025 ഏപ്രിലിലാണ് ഇന്റേണ്‍ഷിപ്പ് ആരംഭിക്കുക. മാസം 20,000 രൂപയാണ് സ്റ്റൈപ്പന്റ്. 

അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നടക്കും. തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പേരുകള്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പ്രഖ്യാപിക്കും.

Opportunity for Internship under Reserve Bank 20000 rupees monthly stipend Apply now"

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain