ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കനവ് സൗജന്യ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം. തലയോലപ്പറമ്പ് ഐസിഎം കമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷന്‍- DDUGKY, വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ VMA, തലയോലപ്പറമ്പ് DB കോളജ് IQAC എന്നിവര്‍ ചേര്‍ന്നാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. രണ്ടായിരത്തില്‍പരം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും.
ബാങ്കിങ്, നോണ്‍-ബാങ്കിങ്, ഫിനാന്‍സ്, ടെലികോം, എഡ്യുക്കേഷണല്‍, ഹോസ്പിറ്റല്‍, ഹ്യൂമന്‍ റിസോഴ്‌സ്, അക്കൗണ്ടിങ്, എഞ്ചിനീയറിങ് തുടങ്ങി നിരവധി മേഖലകളിലേക്കാണ് ജോലിക്കാരെ തിരയുന്നത്. 40 ലധികം കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവൃത്തി പരിചയമില്ലാത്തവര്‍ക്കും അവസരമുണ്ട്.
തീയതി
ഒക്ടോബര്‍ 26 ശനിയാഴ്ച്ച രാവിലെ 9 മണിമുതലാണ് ജോബ് ഫെയര്‍ ആരംഭിക്കുക. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജില്‍ എത്തിച്ചേരണം
രജിസ്‌ട്രേഷന്‍
കനവ് ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ തീര്‍ത്തും സൗജന്യമാണ്. കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാനാവും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.
Kanav Mega Job Fair for more than 2000 vacancies All district residents can participate Know more"