അതിനു എനിക്ക് കല്യാണപ്രായം ആയോ-malayalamkadha

Malayalamkadha, malayalamstory,stories, lovestories, malayamlovenoval, cherukadha,story,kadha, malalayalamsuperkadha, malayalamanorama, storytime, kad

 


Story written by boldskyz malaylam 

“വിവാഹം ആലോചിച്ചു തുടങ്ങട്ടെ” എന്നു അച്ഛൻ ചോദിച്ചപ്പോൾ ആദ്യം മനസ്സിൽ ഒരു സംശയമായിരുന്നൂ..


“അതിനു എനിക്ക് കല്യാണപ്രായം ആയോ?”


പിന്നീട് ആലോചിച്ചപ്പോൾ അച്ഛൻ പറയുന്നതിലും കാര്യമുണ്ടെന്നു മനസ്സിലായി.


പഠിച്ചു ഒരു ജോലി കിട്ടണം എന്ന ഒറ്റ ആഗ്രഹമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ..


അതിനപ്പുറത്തേയ്‌ക്ക്‌ ഒന്നും ചിന്തിക്കുവാനോ ഒന്ന് പ്രണയിക്കുവാണോ പ്രാരാബ്ധങ്ങൾ അനുവദിച്ചിട്ടില്ല…ജോലി കിട്ടിയാൽ അച്ഛനൊരു താങ്ങാവും എന്ന വിചാരം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ..


രണ്ടു പെൺകുട്ടികൾ മാത്രമാണ് അച്ഛൻ്റെ ആകെയുള്ള സമ്പാദ്യം. എനിക്ക് താഴെ ഉള്ളവൾ പത്താം തരത്തിൽ ആയിട്ടേയുള്ളൂ..വലിയ മോഹങ്ങളൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.


ഇപ്പോൾ ഒരു ജോലി കിട്ടി. തുടർപഠനം ജോലിയോടൊപ്പം മതി എന്ന് തീരുമാനിച്ചതും ഞാൻ തന്നെയാണ്…


“അച്ഛൻ പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ” എന്ന് ഞാൻ സമ്മതം മൂളി.


ഞായറാഴ്ച പെണ്ണ് കാണുവാൻ ഒരാൾ വരുന്നുണ്ട് എന്ന് മാത്രമേ അച്ഛൻ പറഞ്ഞുള്ളൂ..


വേഗം കിടന്നു ഉറങ്ങാo രാവിലെ അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിക്കണം. മനസ്സിൽ സന്തോഷമാണോ ദുഖമാണോ എന്ന് അറിയുവാൻ സാധിച്ചില്ല..


ഉള്ളതിൽ നല്ലതെന്നു തോന്നിയ സാരി വൃത്തിയായി തേച്ചൊരുക്കി വച്ചിട്ടു ഉറങ്ങുവാൻ കിടന്നൂ..


രാവിലെ തന്നെ അമ്പലത്തിൽ പോയി നന്നായൊന്നു പ്രാർത്ഥിച്ചു.


മൂന്നാൻ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. അവിടെ മൊത്തം ചെറുക്കനെ പറ്റിയുള്ള ചർച്ചയായിരുന്നൂ. അതുകൊണ്ടു തന്നെ ചെവി കൂർപ്പിച്ചിരുന്നൂ.


“ചെറുക്കന് കപ്പലിൽ നല്ല ജോലിയാണ്. കൊള്ളാവുന്ന കുടുംബം. ഭൂസ്വത്തു ഉണ്ട്. പെൺകുട്ടിയെ ഇഷ്ടമായാൽ അത് കുടുംബത്തിൻ്റെ ഭാഗ്യമായി കരുതിയാൽ മതി”


പറഞ്ഞത് പോലെ കൃത്യസമയത്തു തന്നെ ചെറുക്കനും വീട്ടുകാരും എത്തി. കൈ വിറയ്ക്കുന്നു എന്നുള്ളത് കൊണ്ട് അമ്മയാണ് ചായ കൊണ്ട് വന്നു വച്ചത്.


“സമയമാകുമ്പോൾ വിളിക്കും. അപ്പോൾ അവിടേയ്ക്കു ചെന്നാൽ മതി” എന്നാണ് ഉത്തരവ്.


പെട്ടെന്നു അമ്മ വിളിച്ചൂ..


“ദാ വരുന്നൂ” എന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റു.


“എൻ്റെ കുട്ടിക്ക് ഇന്നെന്താ പറ്റിയത്..എന്നും നേരത്തെ എഴുനെല്കുന്നതല്ലേ..നല്ലൊരു ദിവസ്സമായിട്ടു വേഗം പോയി തൊഴുതു വന്നേ”


അപ്പോൾ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ;


മുന്നിൽ നിൽക്കുന്നത് അമ്മയല്ലേ…


“എൻ്റെ കുട്ടി ഒന്ന് വേഗം ആകട്ടെ. പതിനൊന്നു മണിക്ക് അവർ ഇവിടേയ്ക്ക് എത്തും.” അമ്മ വിടുന്ന മട്ടില്ല.


പിന്നെ ചാടി എഴുന്നേറ്റു ഒരു ഓട്ടപാച്ചിലായിരുന്നൂ..കുളിച്ചൊരുങ്ങി അമ്പലത്തിലേയ്ക്ക് ഓടി.


നന്നായി മനസ്സറിഞ്ഞു പ്രാർത്ഥിചൂ.


“അമ്മേ ദേവി വിധിച്ചതാണെങ്കിൽ മാത്രം ആ ചെറുക്കൻ എന്നെ വന്നു കണ്ടാൽ മതി. ഒത്തിരി പേരുടെ മുന്നിൽ സാരി ചുറ്റി നിൽക്കാൻ വയ്യ”


അങ്ങനെ പ്രാർത്ഥിക്കുവാൻ മാത്രമേ എനിക്ക് തോന്നിയുള്ളൂ..


അമ്പലത്തിൽ നിന്നും തിരിച്ചു എത്തിയപ്പോൾ വീട്ടിൽ മൊത്തം ഒരു ശ്മശാന മൂകതയായിരുന്നൂ….


“പെട്ടെന്ന് എന്താണ് സംഭവിച്ചത്?” എന്ന് ചിന്തിച്ചിരിക്കുമ്പോൾ അമ്മയാണ് പറഞ്ഞത്.


“രാവിലെ മൂന്നാൻ വിളിച്ചിരുന്നൂ. സ്ത്രീധനം എത്ര കൊടുക്കും എന്ന് കൃത്യമായി അറിഞ്ഞാൽ മാത്രമേ പെണ്ണ് കാണുവാൻ താല്പര്യമുള്ളൂ. ഏറ്റവും കുറഞ്ഞത് പത്തു ലക്ഷം രൂപയും അൻപതു പവനും വേണം.”


ഞാൻ അമ്മയോട് പറഞ്ഞു ” ഇതിൽ എന്തിനാണമ്മേ ഇത്ര സങ്കടപ്പെടുന്നത്. ഇത്രയും പൈസ കൊടുത്തു വാങ്ങുന്ന മുതലാണെങ്കിൽ ഉരുപ്പടി നല്ലതാണോ, പൈസയ്ക്ക് മുതലാവുമോ എന്നെല്ലാം ഞാനല്ലേ അവിടെ പോയി നോക്കേണ്ടത്?”


മനസ്സിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..


ദേവി എൻ്റെ പ്രാർത്ഥന കേട്ടു.


വീട്ടിൽ വന്നു പെണ്ണ് കണ്ടത്തിനു ശേഷം ആണ് സ്ത്രീധനപ്രശ്നം വരുന്നതെങ്കിൽ അത് അച്ഛനും അമ്മയ്ക്കും താങ്ങുവാൻ കഴിയില്ല.


അങ്ങനെ വില പേശി വരുന്ന ഒരുത്തൻ്റെ മുൻപിൽ തല കാണിക്കുവാൻ എനിക്ക് താല്പര്യവും ഇല്ല

Post a Comment

© Boldskyz. All rights reserved. Developed by Jago Desain