പത്താംക്ലാസ് പാസായവർക്ക് പരീക്ഷയില്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ സ്ഥിര ജോലി നേടാം: വിശദ വിവരങ്ങൾ10th pass out can get permanent job in post office near home without exam: Details,

#jobopportunity #jobsearch #jobs #jobopening #jobseekers #jobopportunities #jobinterview #JobAlert #10th #sslc #postoffice #postofficejobs #careertren
The image you sent is the logo of India Post. While the logo itself doesn't contain any phone numbers, you can find contact information for India Post


ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം. ഗ്രാമീൺ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാമെന്നതാണ് പ്രത്യേകത. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെന്റാണിത്. കേരളത്തിലും ഒഴിവുകൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈൻ അപേക്ഷ നല്കാം.

ഇന്ത്യ പോസ്റ്റ് സർവീസിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് പോസ്റ്റിലേക്ക് നിയമനം. പോസ്റ്റ്മാൻ, പോസ്റ്റ് മാസ്റ്റർ റിക്രൂട്ട്മെൻ്റുകളാണ് നടക്കുന്നത്. ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

കേരളത്തില് 2433 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.

പ്രായപരിധി

18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ടായിരിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയം

അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം.വേണം

സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.

ശമ്പളം-

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം

അപേക്ഷ-

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. വനിതകൾ, എസ്.സി, എസ്.ടി, ട്രാന്സ്ജെൻഡർ, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ ഓൺലൈനായി 100 രൂപ ഫീസടക്കണം.

ഉദ്യോഗാർത്ഥികൾ താഴെ നല്കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്കുക.

Post a Comment

© Boldskyz. All rights reserved. Developed by Jago Desain