Malayalam stories ഇത് എവിടുന്നാണ്, ആരാണ് സംസാരിക്കുന്നത്.”

                                                                            Malayalam  stories 

ആക്‌സിഡന്റ് പറ്റി ചികിത്സയിൽ കഴിയുന്ന 30 വയസ്സ് കഴിഞ്ഞ യുവാവിനെ നോക്കാൻ oru femail നഴ്സ്നെ ആവശ്യം ഉണ്ട്’.

 

Malayalam stories 

അനു രാവിലെ പത്രം നോക്കുബോൾ ആണ് ഈ പരസ്യം കണ്ണിൽ പെടുന്നത് അതിലെ കോണ്ടാക്ട് നമ്പറിലേക്കു അവൾ ഒന്നുകൂടി നോക്കി തനിക്ക് പരിചയം ഉള്ള നമ്പർ ആണെല്ലോ. അവൾ അതാരുടേതാണെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് പെട്ടന്ന് നടന്നില്ല. എന്നാലും പിന്നീടുള്ള അവളുടെ ചിന്തയിൽ അത് നിറഞ്ഞു നിന്നു.


എന്താടി ആലോചിച്ചിരിക്കുന്നെ ഇന്ന് ഷോപ്പിൽ പോകുന്നില്ലേ. റൂം മേറ്റ്‌ ഗീതു വിന്റെ ചോദ്യം അനുവിന്റെ ചിന്തകൾക്ക് വിരാമമിട്ടു. ടൗണിൽ ഒരു തുണിക്കടയിൽ ജീവനക്കാരി ആയിരുന്നു അനു. അനുവിന്റെ ഗ്രാമവും ഷോപ്പും തമ്മിൽ കുറച്ചധികം ദൂരം ഉള്ളതിനാൽ അനു ഷോപ്പിന്റെ അടുത്തുള്ള ഒരു ഹോസ്റ്റലിൽ നിന്നാണ് ജോലിക്ക് പോകുന്നത്.


അവളുടെ വീട്ടിൽ അമ്മയും ഒരു സഹോദരനും ഭാര്യയും കുട്ടിയും ആണ് ഉള്ളത്. ഇടക്ക് വല്ലപ്പോഴുമേ അനു വീട്ടിൽ പോകാറുള്ളു. അമ്മയെ കാണാൻ മോഹം കൂടുബോൾ. അവളെ കണ്ടാൽ വീട്ടിൽ കല്യാണ കാര്യം പറഞ്ഞു തുടങ്ങും സഹോദരൻ അതുകൊണ്ട് ആണ് വീട്ടിലേക്കു പോകാൻ മടി കാണിക്കുന്നതും.


ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞ അനുവിന് കല്യാണം ആലോചിക്കുന്നതും തെറ്റല്ല എന്നും അവൾക്കറിയാം എന്നാലും മനസിന്റെ ചില മുറിവുകൾ അവളെ കല്യാണചിന്തകളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു..ഉച്ചക്ക് ഉണ്ണുന്നതിനിടയിലും ആ നമ്പർ അവളുടെ ഓർമയിൽ കൂടി പരതി നടന്നു. എന്തായാലും ഒന്ന് വിളിച്ചുനോക്കാൻ തന്നെ അവൾ തീരുമാനിച്ചു.


“ഹലോ…” അപ്പുറത്തുന്നു ഒരു സ്ത്രീ ശബ്ദം കേട്ടതും അനുവിന് ഒരു പതർച്ച വന്നെങ്കിലും അവൾ സംസാരിച്ചു തുടങ്ങി. ഇന്നത്തെ പത്രത്തിൽ കണ്ട ഒരു ഹോം നേഴ്സ് ന്റെ ജോലിയെ കുറിച്ച് അറിയാൻ ആയിരുന്നു.


“ഇത് എവിടുന്നാണ്, ആരാണ് സംസാരിക്കുന്നത്.”


“എന്റെ പേര് അനു, ഇത് മാഡത്തിന്റെ ആർക്കു വേണ്ടി ആയിരുന്നു പരസ്യം കൊടുത്തിരുന്നത്”


“അത് എന്റെ മകൻ ആണ്. ഒരു ആക്‌സിഡന്റ് പറ്റി ഇരിക്കുന്നു.”


“മാഡത്തിന്റെ പേരെന്താണ് ഇത് എവിടെ ആണ് സ്ഥലം”.


“എന്റെ പേര് സൂസമ്മ. എന്റെ മകൻ അജീഷ് ന് ആണ് സുഖമില്ലാത്തതു.” അത്രയും കേട്ടതും അനുവിന് തല ചുറ്റും പോലെ തോന്നി. അവർ പറഞ്ഞ സ്ഥലം ശരിക്കും അവൾ കേട്ടത് കൂടിയില്ല അറിയാതെ അവൾ കാൾ കട്ട്‌ ആക്കി.


ഇപ്പോൾ അവൾക്ക് ഓർമ്മ വന്നു ആ നമ്പർ എങ്ങനെ ആണ് പരിചയം എന്ന്കു.റച്ചു നേരത്തിനു ശേഷം ആ നമ്പറിൽ നിന്നും അനുവിന് ഒരു കാൾ വന്നു.


“കുട്ടി ഫോൺ കട്ട്‌ ആയിട്ട് തിരിച്ചു വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നല്ലോ. കുട്ടി ആർക്കു വേണ്ടിയാണു ജോലി അന്വേഷിച്ചത്”.


“അത് എനിക്കു വേണ്ടി ആയിരുന്നു”


“കുട്ടിക്കോ. കുട്ടിക്ക് എത്ര വയസ്സുണ്ട്”


“എനിക്കു 25”


“കുട്ടിക്ക് ഈ ജോലി പറ്റുമെന്ന് തോന്നുന്നില്ല. എന്റെ മകന് 30 വയസ്സേ ഉള്ളു. അവന്റെ എല്ലാ കാര്യങ്ങളും നോക്കാൻ വേണ്ടി ആണ് ആള് വേണ്ടത്. ബെഡിൽ നിന്നും തനിയെ എഴുന്നേൽക്കാൻ പോലും അവനു സാധിക്കില്ല”.


“അത് സാരമില്ല മാഡം ഞാൻ ഈ ജോലിയിൽ എക്സ്പീരിയൻസ് ഉള്ള ആളാണ്. രോഗി ആണോന്നോ പെണ്ണാണോ എന്നുള്ള തിരിവൊന്നും നോക്കാറില്ല. അവർ ഞങ്ങൾക്ക് ഞങ്ങൾ പരിചരിക്കുന്ന ഒരു രോഗി മാത്രം ആണ്.”


“എന്നാലും..”


“എനിക്കു ഇപ്പോൾ ഒരു ജോലി അത്യാവശ്യം ആണ്. മേഡം.”


“K. എന്നാണ് കുട്ടിക്ക് വരാൻ പറ്റുന്നത്”


“എന്നാണ് വരേണ്ടത്”


“നാളെ മുതൽ കേറിക്കോളൂ ജോലിക്ക്”


ഫോൺ കട്ട്‌ ആയതും അജീഷ് എന്ന വ്യക്തിയും കുറേ നീറുന്ന ഓർമ്മകളും അവളുടെ ഓർമ്മയിലൂടെ കടന്നു പോയി. പതിയെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മനസ്സിൽ അവൾ ദൈവത്തിനു നന്ദി പറഞ്ഞു ഇങ്ങനെ ഒരവസരം നൽകിയതിന്. സുഖമില്ല കുറച്ചു ദിവസം ലീവ് വേണ്ടി വരുമെന്ന് പറഞ്ഞു അവൾ ഷോപ്പിൽ നിന്നും ഇറങ്ങി.


ആ വലിയ വീടിന്റെ മുന്നിൽ എത്തിയതും അനുവിന് നെഞ്ചിൽ ഒരു മുള്ളു തറയുന്ന വേദന തോന്നി. അവൾ ഫോൺ എടുത്തു സൂസമ്മയുടെ നമ്പറിലേക്കു വിളിച്ചു താൻ പുറത്ത് എത്തിയിട്ടുണ്ട് എന്ന് അറിയിച്ചു.


വാതിൽ തുറന്നു അമ്പത്തഞ്ജ് വയസിനു മുകളിൽ പ്രായം ഉള്ള ഒരു സ്ത്രീ ഇറങ്ങിവന്നു. അനുവിന്റെ കണ്ണിൽ അവരോട് ചെറിയൊരു അലിവ് തോന്നി. സ്വന്തം മകനോട് പ്രiതികാരം തീർക്കാൻ വന്ന പെൺകുട്ടിയെ ആണ് അവർ വീട്ടിലേക്കു ക്ഷേണിക്കുന്നത് എന്ന് ആ പാവം അറിയുന്നില്ലല്ലോ എന്നോർത്ത്.


റൂമിൽ ചെന്നതും കട്ടിലിൽ ചെരിച്ചു കിടത്തി തലയണയും സപ്പോർട്ട് കൊടുത്തിരിക്കുന്ന ഒരു യുവാവിനെ.


അത് തനിക്കു പരിചയം ഉള്ള അജീഷ് ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. സൂസമ്മ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു റൂമിൽ അവൾക്ക് കിടക്കാൻ ഉള്ള കട്ടിലും കാണിച്ചു കൊടുത്തു. ആരോ വന്നു എന്നറിഞ്ഞ അവനു ഒന്ന് തിരിഞ്ഞു നോക്കാൻ കഴിയാത്തതുകൊണ്ട് അവളെ കാണാൻ കഴിഞ്ഞില്ല


എത്ര നാളായി ഇങ്ങനെ ആയിട്ട്. അനു അവരോട് ചോദിച്ചു


ഇപ്പോൾ ഒരു വർഷം ആകാറാകുന്നു. ഞാൻ ആണ് നോക്കികൊണ്ടിരുന്നത് കുറച്ചു ദിവസം മുൻപ് എന്റെ നടുവിന് ഒരു വേദന തുടങ്ങി. അതുകൊണ്ട് എനിക്ക് തന്നെ നോക്കാൻ വയ്യാതായി കുറച്ചൂടെ പ്രായം ഉള്ള ഒരാളെയാണ് ഞാൻ ഉദ്ദേശിച്ചത്. കുട്ടി ഇത്രയും എക്സ്പീരിയൻസ് പറഞ്ഞത് കൊണ്ടാണ് സമ്മതിച്ചത്.


പറഞ്ഞത് കള്ളം ആണെങ്കിലും അനുവിന് കുറ്റബോധം ഒന്നും തോന്നിയില്ല. താൻ ഒരുപാട് പ്രാർത്ഥിച്ചതാണ് ഈ നിമിഷത്തിന്. അല്ലങ്കിൽ തന്റെ കണ്ണീരും ഇതിനൊരു കാരണം ആകും.


കുട്ടി വന്നു എന്തേലും കഴിച്ചോളൂ. അവൻ ഉറങ്ങുവാണെന്നു തോന്നുന്നു. കഴിച്ചിട്ട് വന്നു അവനെ പരിചയപ്പെടാം. വിശപ്പില്ലേലും പല കാര്യങ്ങളും അറിയാൻ അടുക്കള സഹായിക്കും എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.


ഒരു കാർ ആക്‌സിഡന്റ് ആണ് ഇതിനൊക്കെ കാരണം എന്നും അതിൽ അജീഷിന് അവന്റെ പപ്പയെ നഷ്ടമായെന്നും അവൾക്ക് അറിയാൻ കഴിഞ്ഞു


“അജി ഇത് അനു നിന്നെ നോക്കാൻ വന്ന ഹോം നേഴ്സ് ആണ്.”.അനുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു ഞെട്ടൽ അവൾ ശ്രദ്ധിച്ചു.


“നീ… നീയോ, നീയെന്തിനാ ഇവിടെ വന്നേ”. പേടിച്ചുള്ള അവന്റെ ശബ്ദത്തിൽ പണ്ടത്തെ മാധുര്യമോ പിരിയും നേരത്തെ ശൗര്യമോ ഇല്ലന്നുള്ള കാര്യം അവൾക്കു മനസിലായി.


“നീ ഇത് ആരാണെന്നു കരുതിയാണ് സംസാരിക്കുന്നതു. ലീന ആണെന്നോർത്തണോ, അവളല്ല ഇത്”


“കുട്ടി ഇതുകേട്ട് പേടിക്കണ്ടാട്ടൊ. അവനു ആള് മാറിയതാണ്.”


ലീന ആ പേര് അവൾ മനസ്സിൽ കുറിച്ചിട്ടു. അതാകും അന്ന് ഇവൻ പറഞ്ഞ ലണ്ടൻ കാരി


അമ്മയുടെ മകന് ആള് മാറിയിട്ടൊന്നും ഇല്ല. അയ്യാളുടെ പേടിക്കു കാരണം ഉണ്ട് എന്ന് പറയാൻ അവൾ വിചാരിച്ചെങ്കിലും തന്റെ ലക്ഷ്യത്തിന് തടസ്സം വരരുത് എന്ന് കരുതി അവൾ മിണ്ടിയില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു.ആദ്യം ആയിട്ടാണ് ഈ ജോലി ചെയ്യുന്നതെങ്കിലും അവൾ ആൽമാർത്ഥ മായി തന്നെ ചെയ്തു. അതുവഴി അജീഷിന്റെ അമ്മയുടെ മനസിൽ അവളൊരു സ്ഥാനം നേടിയെടുത്തു. പക്ഷേ അവൾ അവനെ തൊടുന്നതോ അവന്റെ കാര്യങ്ങൾ നോക്കുന്നതോ അവനു പേടിയായിരുന്നു. അവന്റെ ഉള്ളിലേ കുറ്റബോധം അവനെ ഭയപ്പെടുത്തികൊണ്ടിരുന്നു. ഇതിനിടെ, അവൻ ലീനയെ വിവാഹം കഴിച്ചതും. രണ്ടു മാസം മാത്രം ഉള്ള അവരുടെ വിവാഹാജീവിതവും ആക്സിഡന്റ് പറ്റി രെക്ഷ പെടാൻ ഉള്ള ചാൻസ് കുറവാണു എന്നുള്ള ഡോക്ടർ ടെ നിഗമനത്തിൽ ലീനയുടെ വീട്ടുകാർ ബന്ധം ഉപേക്ഷിച്ചു അവളെ സ്വന്തം വീട്ടിലേക്കു കൊണ്ട് പോയതും അതയ്യാളെ മാനസികമായി തളർത്തിയതും എല്ലാം അനു അവന്റെ അമ്മയിൽ നിന്നും മനസിലാക്കി.


ദിവസങ്ങളും മാസങ്ങളും കടന്നുപോയി ഫിസിയോ തെറാപ്പി യും മരുന്നുകളും സൂസമ്മയുടെ പ്രാർത്ഥനകളും വഴിപാടുകളും അനുവിന്റെ ആൽമാർത്ഥതയും എല്ലാം കൂടിയപ്പോൾ അജീഷിന് വാക്കറിൽ നടക്കാം എന്നുള്ള അവസ്ഥയിലായി. അന്നൊരു ഞായറാഴ്ച സൂസമ്മ പള്ളിയിൽ പോയിരുന്ന സമയം അനു അജീഷിനെ താങ്ങി എഴുന്നേൽപ്പിക്കുന്ന നേരം അനുവിന്റെ കഴുത്തിൽ ചുiരിദാറിന്റെ ഉkള്ളിലേക്ക് കിടന്നിരുന്ന മാലയുടെ തുമ്പ് പുറത്തേക്കു ചാടി

അതുകണ്ട അജീഷ് വല്ലാത്തൊരു ഞെട്ടലിൽ അവളെ നോക്കി. ആ മാലായിലേക്കും അതിന്റെ അറ്റത്തു A എന്നൊരു ലെറ്റർ ഉള്ള താലി. അതവനെ ഭൂമിയിലേക്ക് ചവിട്ടിതാഴ്ത്തുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചു.


“അനു… നീ ഇപ്പോഴും ഇത് സൂക്ഷിക്കുന്നുവോ “വിറയലും പേടിയും കൂടെ അവൻ ചോദിച്ചു.


“എനിക്കങ്ങനെ കളയാൻ പറ്റുമോ എന്റെ കഴുത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ കെട്ടി തന്നതല്ലേ ഇത്”.


അവളുടെ മറുപടി അവനെ ചുട്ടുപൊള്ളിച്ചു അവന്റെ കണ്ണ് നിറയുന്നത് അവൾ സന്തോഷത്തോടെ കണ്ടു. അവന്റെ കാലിടറി കട്ടിലേക്കിരുന്നു.അനു അന്നത് മനപ്പൂർവം ഇട്ടതാണ്. അവൾ മുറിയിൽ നിന്നും പോയപ്പോൾ അജീഷ്ന്റെ ഓർമ്മകൾ രണ്ടു വർഷം മുന്നേ ഉള്ള ആ ദിവത്തിലേക്കു പോയി


കൂട്ടുകാരനെ കൂട്ടികൊണ്ടുവരാൻ ആയി പള്ളിയുടെ മുന്നിൽ ബൈക്കുമായി കാത്തുനിന്നപ്പോൾ ആണ് പള്ളിയിൽ നിന്നും ഇറങ്ങി വരുന്ന അനുവിനെ അവൻ ആദ്യമായി കാണുന്നത്. കൊള്ളാലോ പെണ്ണ് എന്ന് അവൻ മനസ്സിൽ പറഞ്ഞു, പിന്നീട് അവളെ കാണാനും സംസാരിക്കാനും ഉള്ള അവസരങ്ങൾ നോക്കി നടന്നു. ഒരുപാട് ദിവസം അവൾ വരുന്ന വഴിയിലെല്ലാം കാത്തു നിന്ന് സംസാരിക്കാൻ ശ്രമിച്ചാലും അവൾ അവൾ അവനെ മൈൻഡ് ചെയ്യാതെ കടന്നു പോയി. കൂട്ടുകാരനിൽ നിന്നും അവളുടെ കുടുമ്പത്തെ കുറിച്ച് നന്നായി മനസിലാക്കി. പാവപ്പെട്ട വീട്ടിലെ അച്ഛന്റെയും അമ്മയുടെയും മകൾ അവളുടെ ഏട്ടന്റെ അനുകുട്ടി.


എടാ നീ അവളെ കല്യാണം കഴിക്കാൻ ഒന്നും പോകുന്നില്ലല്ലോ പിന്നെന്തിനാ ഇത്രയും കഷ്ട്ടപ്പെട്ടു അവളുടെ പുറകെ നടക്കുന്നത്. കൂട്ടുകാരന്റെ ചോദ്യത്തിന് അവൻ മറുപടി പറയാതെ നിന്നപ്പോൾ അതുമല്ല അവളങ്ങനെ ഒന്നും വളയുന്ന ടൈപ്പല്ല എന്നുള്ള അവന്റെ കമന്റ്‌ കൂടി കേട്ടപ്പോൾ അതൊരു ചലഞ്ചയി ഏറ്റെടുത്തു. അതിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ ഫലമായി നടന്നു വരുന്നവഴിയിൽ അവളുടെ ചേട്ടന്റെ ദേഹത്ത് കൂട്ടുകാരനെ കൊണ്ട് ബൈക്കിടിപ്പിച്ചതും തൊട്ടു പിറകെ ചെന്ന് അയ്യാളെ രക്ഷിയ്ച്ചതും ആ ബന്ധത്തിൽ ആ വീട്ടിൽ ചെന്നതും എല്ലാം മനപ്പൂർവം ആയിരുന്നു.


അവസാനം അനുവിനെ കൊണ്ട് ഇഷ്ടം ആണെന്ന് പറയിക്കാൻ അവനു സാധിച്ചു അവളുടെ മുന്നിൽ ഏറ്റവും നല്ല കാമുകനായി അഭിനയിച്ചു. പാവം സ്നേഹിക്കാൻ മാത്രം അറിയുന്ന ആ കുടുംബം അവനെ ഒരിക്കലും സംശയത്തോടെകണ്ടില്ല പാവം അനുവും അവനെ ജീവനെ പോലെ സ്നേഹിച്ചു. പറ്റിക്കില്ല എന്നൊരു ഉറപ്പിനു വേണ്ടി അവൻ കൂട്ടുകാരെ സാക്ഷി നിർത്തി അവളുടെ കഴുത്തിൽ ഒരു താലിയും കെട്ടി. നാടറിഞ്ഞു വീട്ടുകാരുടെ സമ്മതത്തോടെ പള്ളിയിൽ വച്ചു ഈ താലി ഒരിക്കൽ കൂടി കെട്ടും എന്നവൻ വാക്ക് നൽകി.


അന്നൊരു ദിവസം അജീഷിന് സുഖമില്ല എന്ന് പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ അവൾ ഓടിച്ചെല്ലുകയിരുന്നു അവന്റെ റൂമിൽ അവൻ താമസിക്കുന്നിടത്തു. തന്റെ കഴുത്തിൽ താലി കെട്ടിയവനോടുള്ള സ്നേഹം ആ പാവം പെണ്ണിന്റെ ജീവിതം നiശിപ്പിക്കാൻ ആയിരുന്നു എന്ന് അവൾ അറിഞ്ഞില്ല. ചെന്നപ്പോൾ മൂടിപ്പുതച്ചു തീരെ വയ്യാത്തവനെ പോലെ കിടക്കുന്ന അവനെ കണ്ടതും അവളുടെ സങ്കടം ഇരട്ടിയായി. അവൾ അവന്റെ അടുത്തിരുന്നു അവനെ തൊട്ടുനോക്കി ഹോസ്പിറ്റലിൽ പോകാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. നീ എന്റെ അടുത്തിരുന്നാല് മതി എന്നുള്ള പഞ്ചാരവാക്കിൽ ആ പാവം വിശ്വസിച്ചു. ഇടക്ക് കൂട്ടുകാരൻ കുടിക്കാൻ കൊണ്ടുകൊടുത്ത ഒരു പാനിയം കുടിച്ചതെ ഓർമ്മയുള്ളു അനുവിന്.


കണ്ണ് തുറക്കുമ്പോൾ അവൾ കണ്ടു തന്നെയും നോക്കിയിരുന്നു ബി യർ കുടിക്കുന്ന അജീഷിനെ. തന്റെ ദേഹത്തെ സ്ഥാനം തെറ്റിയ വiസ്ത്രങ്ങൾ കണ്ടതും ദേഹത്തിന്റെ വേദനയും തനിക്കു ചiതി പറ്റി എന്നുള്ള ബോധം അവൾക്കു നൽകി. എടാ നീ എന്നെ ചiതിച്ചല്ലേ…അനു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് അവനെ തല്ലാൻ ആയി ചെന്നതും ഒരുകൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർiത്തിരുത്തി അവളുടെ കാതിൽ പറഞ്ഞു എനിക്കു അവകാശ പെട്ടതെ ഞാൻ എടുത്തുള്ളൂ. കഴുത്തിൽ കിടന്ന താലി ചൂണ്ടി അവളോട്‌ പറഞ്ഞു. ഇനി ഇതിന്റെ പേരിൽ ഞാൻ ഒരാവകാശത്തിനും വരില്ല. അവൻ അവളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. അവളുടെ നെറുകയിൽ കൂടത്തിനു അടിച്ചതുപോലെ ആ വാക്കുകൾ അവൾ കെട്ടു. പിന്നെ കഥകളിൽ ഒക്കെ കാണുന്ന പോലേ എന്റെ കൂട്ടുകാർക്കൊന്നും നിന്നെ കാiഴ്ച വെച്ചിട്ടൊന്നും ഇല്ലാട്ടോ. ഞാൻ താലി കെട്ടിയ പെണ്ണല്ലേ. പിന്നെയും അവളെ പരിഹസിച്ചു കൊണ്ട് അവൻ പറഞ്ഞു. ജീവിക്കണോ മkരിക്കണോ എന്നറിയാത്ത അവസ്ഥയിൽ അവൾ ഇറങ്ങിപോരുബോൾ അവൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു രണ്ടു മാസം കഴിഞ്ഞാൽ എന്റെ കല്യാണം ആണ് ഒരു ലണ്ടൺ കാരി പെണ്ണുമായി. അതിനിടയിൽ എനിക്കുപണി ഉണ്ടാക്കാനായി താലിയും മാലയും ഒക്കെ ആയി വന്നേക്കരുത്..


“നീ ഉറങ്ങുവാണോ അജി “അമ്മയുടെ ചോദ്യം അവനെ ഓർമ്മകളിൽ നിന്നും ഉണർത്തി എന്നാലും അവൻ മിണ്ടാതെ കിടന്നു. ദിവസങ്ങൾ പിന്നെയും കടന്നുപോയി അവൻ അവളെ യഥാർത്ഥത്തിൽ സ്നേഹിച്ചു തുടങ്ങി അവളുടെ ഓരോ പരിചരണവും ആസ്വദിച്ചു. അവളെ മനസുകൊണ്ട് അവൻ ഭാര്യയായി സ്വീകരിച്ചു. അവന്റെ സ്നേഹം അവൾക്ക് മനസിലായി തുടങ്ങി അവളും തിരിച്ചു ഒരുപാട് സ്നേഹം അഭിനയിച്ചു. തമ്മിൽ പിരിയാൻ കഴിയാത്ത വിധം അവനവളെ സ്നേഹിച്ചു. അതെല്ലാം ഒരു തരം പകയോടെ അവൾ ആസ്വദിച്ചു. ഒരു ദിവസം അവൻ അവളെ തന്നോട് ചേർത്ത് നിർത്തികൊണ്ട് ചോദിച്ചു


“നിനക്കെങ്ങനെ അനു എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണ്‌. ഒരിക്കലെങ്കിലും നീ ആഗ്രഹിച്ചിട്ടില്ലേ എനിക്കിതു വന്നത് നന്നായി എന്ന്” “എനിക്കങ്ങനെ ചിന്തിക്കാൻ കഴിയുമോ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ. എന്റെ സമ്മതത്തോടെ അല്ലേലും എന്നെ അറിഞ്ഞ പുരുഷൻ. എന്നെങ്കിലും എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതല്ലേ ഈ താലി ഞാൻ കളയാതെ സൂക്ഷിച്ചത്”.


ഒരിക്കൽ താൻ കാണിച്ച ചiതി തനിക്കു തിരിച്ചു കിട്ടുകയാണെന്നു അറിയാതെ അവൻ അവളെ ചേർത്ത് പിടിച്ചു.തങ്ങളുടെ വിവാഹതെ കുറിച്ചു അവൻ അമ്മയോട് സംസാരിക്കുന്നതു കേട്ടപ്പോൾ തന്റെ പ്ലാൻ എല്ലാം തെറ്റുന്നതായി അനുവിന് മനസിലായി ആദ്യം ഒന്ന് എതിർത്തെങ്കിലും സൂസമ്മ സമ്മതിക്കുക കൂടി ചെയ്തപ്പോൾ അനു തീർത്തും തളർന്നു. പാവം ആ സ്ത്രീയെ വേദനിപ്പിക്കാൻ അവൾക്കു മനസ്സ് വന്നില്ല.


സൂസമ്മ പുറത്തു പോയ ഒരു ദിവസം അജീഷ് അനുവിനെ ചേർത്ത് പിടിക്കാൻ നോക്കിയ നേരം ഒച്ചയിട്ടുകൊണ്ട് അനു അയ്യാളെ തള്ളി മാറ്റി


“അനു എന്താ ഇത്….ഇതു ഞാനല്ലേ” അവൻ അവളെ നോക്കി ചോദിച്ചു


“താൻ എന്താണ് കരുതിയത്, ഞാൻ തന്നെ സ്നേഹിക്കുന്നുണ്ടെന്നോ. തന്റെ കൂടെ ജീവിക്കുമെന്നോ”


“അനു.. നീ ഇങ്ങനെ ഒന്നും പറയല്ലേ എനിക്കു നീ ഇല്ലാതെ പറ്റില്ല”


“ഇതിലപ്പുറവും ഞാൻ വേദനിച്ച ഒരു സമയം ഉണ്ടായിരുന്നു തനിക്കോർമ്മ ഉണ്ടോ ആ ദിവസം”


“അനു അന്നങ്ങനെ സംഭവിച്ചു പോയി ഞാൻ അതിനു നിന്നോട് എത്ര വട്ടം സോറി പറഞ്ഞു


ഇപ്പോൾ ഞാൻ എന്റെ ഭാര്യയായി തന്നെ ആണ് നിന്നെ സ്നേഹിക്കുന്നത് എത്രയും വേഗം നമ്മുടെ കല്യാണം നടത്തുന്നതിനെ കുറിച്ചു സംസാരിക്കാൻ പള്ളിയിൽ അച്ഛനെ കാണാൻ പോയിരിക്കുവാണ് അമ്മച്ചി”.


“കല്യാണം അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ”


“അപ്പോൾ നീ എന്നോട് കാണിച്ച സ്നേഹമോ, നീ എന്നെ ചതിക്കുവായിരുന്നോ”


“അതേടോ ഞാൻ തന്റെ മുന്നിൽ അഭിനയതിച്ചതാണ്, ഒരിക്കൽ താനഭിനയിച്ചതിലും നന്നായി”


“ഇതിലും ഭേദം നിനക്ക് എന്നെ കൊiന്നുടായിരുന്നോ അനു. നീ വന്ന സമയത്ത് നിനക്ക് അത് എളുപ്പം അല്ലായിരുന്നോ. “അയ്യാളുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണ് നീര് അവളെ ഹരം കൊള്ളിച്ചു.


“ആകാമായിരുന്നു അങ്ങനെ കരുതി ആണ് വന്നത് പക്ഷേ ഒരു ചെiകുത്താനാണ് ജന്മം കൊടുത്തത് എന്നറിയാതെ നിങ്ങളെ പൊന്നുപോലെ സ്നേഹിക്കുന്ന ആ സാധു സ്ത്രീ യെ കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ സാധിച്ചില്ല. പിന്നെ ശവം പോലെ കിടക്കുന്ന നിങ്ങളോട് എന്ത് പ്രതീകാരം തീർക്കാൻ” അവൾ പറയുന്നതെല്ലാം കേട്ട് തർന്നിരുന്ന അവനോടു ഒന്നുകൂടി പറയാൻ തുടങ്ങിയതും അവന്റെ ചോദ്യം എത്തി “എന്നെ ഇഷ്ട്ടം ഇല്ലായിരുന്നെങ്കിൽ എന്തിന് ഞാൻ കെട്ടിയ താലി നീ സൂക്ഷിക്കുന്നു”.


“ആര് സൂക്ഷിക്കുന്നു എന്നേലും കാണുവാണേൽ നിങ്ങളുടെ മുഖത്ത് വലിച്ചെറിയാൻ കാത്തു വച്ചതാണ് ഞാൻ ഇതു”.


“അനു..”. ദയനീയമായി അവൻ ഒന്ന് കൂടി അവളെ വിളിച്ചു.


“താൻ എന്നെ ചoതിച്ചു പോയികളഞ്ഞപ്പോൾ തകർന്നത് എന്റെ മനസ്സാണ്. എന്റെ സന്തോഷം മാത്രം ഉണ്ടായിരുന്ന കുടുംബം ആണ്.ച iതിക്കു ചoതി. ജീവനെപ്പോലെ സ്നേഹിച്ചിട്ടു നഷ്ട്ടപെടുബോൾ ഉള്ള വേദന നീയും അറിയണം. പക്ഷേ ഒന്നും അറിയാത്ത നിന്റെ അമ്മയെ വേദനിപ്പിക്കാൻ എനിക്ക് മനസിലാത്തതുകൊണ്ട് ഇതു കല്യാണ മുഹൂർത്തം വരെ ഞാൻ എത്തിക്കുന്നില്ല. അപ്പോൾ buy” അവൾ മുന്നോട്ട് നടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി


“ഇനി ഞാൻ സന്തോഷത്തോടെ ജീവിതം തുടങ്ങുവാണു പുതിയൊരു അനുവായി അതിനിടെ താലി മാല എന്നൊന്നും പറഞ്ഞു വരരുത്”. കഴുത്തിൽ കിടന്ന താലി ഊരി അവന്റെ മുഖത്തേക്കെറിഞ്ഞു നടന്നകലുന്ന അവളെ നോക്കി കണ്ണീരോടെ അവനിരുന്നു. താൻ ചെയ്ത പാപത്തിന്റെ ഫലം ആണ് തിരിച്ചു കിട്ടിയതും മനസിലാക്കി അവൻ ജീവനറ്റിരുന്നു

Post a Comment

© Boldskyz. All rights reserved. Developed by Jago Desain