എന്താ ഗീതേച്ചി ഇവൾക്ക് പറ്റിയെ

Malayalam stories

 ആയോ ഇവൾക്ക് എന്തു പറ്റിയടാ. ??? എന്റെ ഋതു……

Story  poster


സെന്റി അടിയും കരച്ചിലുമൊക്കെ പിന്നെയാകാം നമ്മുക്കിവളേ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.


രാജീവ് ഇടക്ക് കയറി പറഞ്ഞു.


ഞാൻ രാജീവിനോടൊപ്പം ഇരുന്നു.

ശ്രീ ഋതുവിന്റെ കാലുകൾ എടുത്തു മടിയിൽ വച്ചു ബാക്കിലും ഇരുന്നു.


എന്താ ഗീതേച്ചി ഇവൾക്ക് പറ്റിയെ…….


മോനെ ശ്രീകുട്ടാ ഞാൻ ചെല്ലുമ്പോൾ ഋതുകുഞ്ഞു ചോരയിൽ കുളിച്ചു തറയിൽ കിടക്കുവാ. എന്താ പറ്റിയത് എന്നു എനിക്കു അറിയില്ല മോനെ.


മോളേ ഋതു കണ്ണു തുറക്കടി. നിന്റെ ശ്രീയേട്ടൻ ആണ് വിളിക്കുന്നേ. എഴുന്നേൽക്കടി മോളേ.


ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നിനക്കു എന്താ ദേവി ഇങ്ങനെ ഒരു വിധി ഒരുക്കിയത്.അതിനു മാത്രം എന്തു തെറ്റാണ് ഇവൾ ചെയ്‌തത്‌.


അതും പറഞ്ഞു ശ്രീ ബാക്കിലേക്കു ചാരി ഇരുന്നു പൊട്ടി കരഞ്ഞു.


ഋതുവിന്റ തലയിൽ കെട്ടിയ വെള്ളതോർത്തു ചുമന്നു ചെങ്കോടി ആയി.

ജീവന്റെ തുടിപ്പ് ഉണ്ടോ എന്ന് പോലും അറിയില്ല ഇപ്പോൾ അവളിൽ.


സങ്കടം സഹിക്കുന്നില്ല എന്റെ പെണ്ണിന്റെ കിടപ്പു കണ്ടിട്ടു. കണ്ണുനീർ പിടിച്ചു നിറുത്തുവാൻ എനിക്കു കഴിഞ്ഞില്ല.


ഇല്ല തളരാൻ പാടില്ല ഞാൻ. ശ്രീക്ക് താങ്ങായി ഞാൻ ഉണ്ടാകണം.തളരില്ല ഞാൻ.


എന്റെ പെണ്ണിന് ഒന്നും വരില്ല ദേവി കാക്കും അവളേ.അത്ര പാവമാണ് ഋതു.


തകർന്നിരിക്കുന്ന എന്റെ മനസ്സിനെ സമാധാനിപ്പിക്കും വിധം ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു


എങ്ങനെയോ ബ്ലോക്ക് ആയ ബ്ലോക്ക് ഒക്കെ താണ്ടി ഹോസ്പിറ്റലിൽ എത്തി.


ഋതുവിനെ നേരെ ICUവില്ലേക്ക് കൊണ്ടു പോയി.


ഗീതേച്ചിയുടെ നെറ്റിയിൽ മുഴുവനും രക്തക്കറ പടർന്നു പിടിച്ചിരുന്നു.


ആദ്യമൊക്കെ ഒക്കെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.


ശ്രീയുടെ തളർന്നുള്ള ഇരുപ്പ് എന്നെ വല്ലാതെ തളർത്തി .


എന്നാൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറു അല്ലായിരുന്നു


ICU വിന് മുന്നിൽ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു.


ഋതികയുടെ കൂടെ ആരെങ്കിലും ഉണ്ടോ ….?


എന്ന് നേഴ്സ് ചോദിച്ചപ്പോൾ

ഞാനായിരുന്നു ആദ്യം ഉണ്ട് എന്ന് പറഞ്ഞു നേഴ്സിന്റെ അടുത്തേക്ക് ഓടിയത്.


ഈ മരുന്ന് പുറത്തു നിന്നും എടുക്കണം.ഇവിടെ സ്റ്റോക്കില്ല .


ഈ ബില്ല് റീസെപ്‌സ്ഷനിൽ കാണിച്ചു പൈസ അടക്കണം.

പിന്നെ ബ്ലഡ് ഒരുപാട് നഷ്ടമായിട്ടുണ്ട്. o പോസിറ്റീവ് ബ്ലഡ്. ബ്ലഡ് ബാങ്കിൽ ഉണ്ടോ എന്ന് അനേഷിക്കണം. ഉണ്ടെങ്കിൽ പൈസ അടച്ചു 2 ബില്ലും ഞങ്ങളെ കാണിച്ചെങ്കിൽ മാത്രമേ ട്രീറ്റ്മെന്റ് തുടരാൻ പറ്റൂ.


ക്യാഷ് അടച്ചതിന്റെ ബില്ല് കാണിച്ചെങ്കിൽ മാത്രമേ ട്രീറ്റ്മെൻറ് തുടരു എന്നു നേഴ്സ് പറഞ്ഞപ്പോൾ.


മുഖമടച്ച് ഒന്ന് കൊടുക്കാൻ ആണ് തോന്നിയെ.


ഒരു ജീവന്റെ വിലയെക്കാൾ വലിയ വില പണത്തിന് ആണെന്ന് എനിക്ക് മനസിലായി.


എങ്കിലും എല്ലാം എന്റെ ഋതുവിനു വേണ്ടി ആണെന്ന് ഓർത്തപ്പോൾ അതൊക്കെ ഞാൻ പോട്ടെന്നു വച്ചു.


ഇങ്ങു താടാ ഞാൻ പോയി വാങ്ങാം


എന്നു രാജീവ് പറഞ്ഞപ്പോൾ


വേണ്ടടാ ഞാൻ പോയിട്ടു വരാം എന്ന് പറഞ്ഞു.


ടാ ആദി മരുന്ന് എടുക്കാൻ പൈസ വേണ്ടേ ……?


ശ്രീ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് നടന്നു അതേയുള്ളൂ.


പുറത്തുനിന്ന് മരുന്നെടുത്തു വരുന്ന കൂട്ടത്തിൽ ഞാൻ ഗീതേച്ചിക്കു മാറിയിടാൻ ഒരു നൈറ്റിൽ കൂടി വാങ്ങി .


ബ്ലഡ് ബാങ്കിൽ പോയി ക്യാഷ് അടച്ചു ബില്ലുമായി വന്നു. ICU വിന്റെ ഡോറിൽ മുട്ടി


നേഴ്സ് വന്ന് എന്റെ കൈയ്യിൽ നിന്നും മരുന്നും ബ്ലഡ് ബാങ്കിൽ അടച്ച ബില്ലും വാങ്ങി അകത്തേക്ക് തിരിഞ്ഞു.


സിസ്റ്റർ………..


ഞാൻ വിളിച്ചപ്പോൾ അവർ എന്നെ തിരിഞ്ഞു നോക്കി.


എങ്ങനെയുണ്ട് ഋതുവിന്..?


ഇതുവരെ ബോധം വീണിട്ടില്ല .പ്രത്യേകിച്ച് പ്രോബ്ലം ഒന്നുമില്ല എന്ന് നമ്മുക്ക് വിശ്വസിക്കാം. ബാക്കിയൊക്കെ ഡോക്ടർ പറയും.


അതും പറഞ്ഞ് അവർ അകത്തേക്ക് പോയി


ഞാൻ ഗീതേച്ചിയോട് പോയി മാറി ഇട് എന്നു പറഞ്ഞു കവർ അവർക്കു കൊടുത്തു.


ഞാൻ അപ്പോഴേക്കും അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. അമ്പലത്തിൽ പോയി അമ്മയെയും കുട്ടി ഇങ്ങോട്ടു വരണം എന്നു പറഞ്ഞു ഏൽപ്പിച്ചു.


രാജീവ് നീ പോയിക്കോടാ ഞങ്ങൾ ഉണ്ടാലോ ഇവിടെ ഇപ്പോൾ.


ശ്രീയുടെ അമ്മയും മറ്റും ഇപ്പോൾ വരും. നീ പോയിക്കോടാ. ഗീതേച്ചിയെയും കൂടെ കൊണ്ട് പോ.


നിങ്ങൾ രണ്ടു പേരോടും ഒരു നന്ദി പറച്ചിലിൽ ഒതുക്കാവുന്ന ഉപകാരം അല്ല നിങ്ങൾ ചെയ്‌തത്‌.


എന്തിനാടാ നന്ദിയോകെ നീ ഒന്നു പോയെടാ.

എന്നാൽ ഞങ്ങൾ ഇറങ്ങുവാ.


എന്തേലും ആവശ്യം ഉണ്ടെങ്കിൽ നീ വിളിക്കാൻ മടിക്കരുത്


ഇല്ലടാ ഞാൻ വിളിക്കാം. അപ്പോൾ തന്നെ ഇങ്ങു വന്നേക്കണം .


ശരിയടാ……


അവർ രണ്ടു പേരും പുറത്തേക്കു ഇറങ്ങി.


ഇപ്പോൾ ഞാനും ശ്രീയും മാത്രം ആയി. എന്തു പറഞ്ഞു ഞാൻ അശ്വസിപ്പിക്കും ഇവനെ .

എന്നു ഓർത്തു ഞാൻ ഇരുന്നു


അപ്പോഴേക്കും ഡോക്ടർ icu വിൽ നിന്നും പുറത്തേക്ക് ഇടങ്ങി


ഡോക്ടർ ഋതുവിന് ഇപ്പോൾ…….?


പേടിക്കാൻ ഒന്നും ഇല്ല .കുറച്ചധികം ബ്ലഡ് പോയിട്ടുണ്ട്.

പിന്നെ വീണവീഴ്ച്ചയിൽ ആയിരിക്കാം കൈ ഒന്നു ചതഞ്ഞിട്ടുണ്ട്.


വീണപ്പോൾ തല ഇടിച്ചു പൊട്ടയതാണ് എന്നു പറഞ്ഞില്ലേ…?


അറിയില്ല ഡോക്ടർ. ഞാൻ അമ്മയെയും കൊണ്ടു അമ്പലത്തിൽ പോയിരുന്നു.


ആ സമയത്തു അവിടെ ആരും ഇല്ലായിരുന്നു.

അയൽവാസി ആണ് കണ്ടത്.


ഞാൻ ചോദിക്കാൻ കാരണം .തലയി മുഴുവൻ മണ്ണ് ആയിരുന്നു. പിന്നെ ചെറിയ ഒരു തുണ്ടു ഓട് തലയിൽ തറച്ചു ഇരുപ്പുണ്ടായിരുന്നു.


എന്തായാലും മറ്റു പ്രോബ്ലെം ഒന്നും ഇല്ല. ബോധം തെളിഞ്ഞാൽ ഉടൻ റൂമിലേക്ക്‌ മാറ്റാം.


ആയോ എന്റെ ഋതുനു എന്തു പറ്റി…….


അതും പറഞ്ഞു ഒരുനിലവിളിയോടെ ദേവക്കിയമ്മ അങ്ങോട്ടെക്ക് ഓടി വന്നു. പുറകെ നാരായണൻകുട്ടി മാഷും രുക്മിണിയമ്മയും


പേടിക്കാൻ ഒന്നും ഇല്ലമ്മേ. ബോധം തെളിയുമ്പോൾ റൂമിലേക്ക്‌ മറ്റും അപ്പോൾ കാണല്ലോ.


അതും പറഞ്ഞു ഡോക്ടർ നടന്നകന്നു


എല്ലാവരും ഒരു പൊള്ള കണ്ണടക്കാതെ ആ icu വിനു മുന്നിൽ കാത്തു നിന്നു.


പിറ്റേന്ന് രാവില്ലേ ഞാനും ശ്രീയും അത്യാവശ്യമായി ഋതുവിനും അമ്മക്കും വേണ്ടുന്ന ഡ്രസ് എടുക്കാൻ ആയി വീട്ടില്ലെക്കു പോന്നു.


ടാ ഞാൻ വീട്ടിൽ പോയി കുളിച്ചട്ടു ഇപ്പോൾ വരാം. നീ റെഡി ആക്കു


അതും പറഞ്ഞു ഞാൻ വീട്ടില്ലേക് വന്നു.


മോൻ വന്നോ..? ഇന്നാ വീടിന്റെ ചാവി.


അതും പറഞ്ഞു ഗീത അങ്ങോട്ടെക്ക് വന്നു.


ഇന്നല്ലേ തന്നെ ഞാൻ ഒക്കെ തുടച്ചു വൃത്തി ആക്കിയിരുന്നു മോനെ. പൂച്ചെട്ടിയും വീണു പൊട്ടയിരുന്നു.


ഞാൻ ഒന്നും പറയാതെ വാതിൽ തുറന്നു അകത്തേക്ക് കയറി. എനിക്കു എന്തോ വല്ലാത്ത ഒരു വീർപ്പു മുട്ടൻ അനുഭവപെട്ടു.


ആദി മോനെ……


എന്താഗോപാലേട്ടാ……..


മോൻ എങ്ങോട്ടാ..?


ഞാൻ മെല്ലെടത്തു വരെ. കാര്യം ഒക്കെ ഗോപാലേട്ടൻ അറിഞ്ഞില്ലേ…?


അറിഞ്ഞു മോനെ….


ടാ ആദി നീ ഇതു എവിടാ. എത്ര നേരം ആയിടാ പോയിട്ടു. നീ വെള്ളം ഉണ്ടാക്കി കുളിക്കുവാണോ.


Da ഞാൻ അങ്ങോട്ട് വരുവാ. എനിക്ക് അത്യാവശ്യമായി ടൗൺ വരെ ഒന്നു പോകണം ആയിരുന്നു.


ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു. അവൾക്കു ബോധം തെളിഞ്ഞു. ഇപ്പോൾ റൂമിലേക്ക്‌ മറ്റും എന്നു പറഞ്ഞു.


ഞാൻ ദാ എത്തി കഴിഞ്ഞാടാ


ടാ ശ്രീ …….


എന്താടാ….


ഞാൻ ഒരു കാര്യം ചെയ്യാൻ പോകുവാ. അതും നിന്റെയോ മറ്റാരുടെയും അനുവാദം ഇല്ലാതെ. നിനക്കു എന്നോട് ദേഷ്യം ഉണ്ടാവരുത്. എന്നാൽ ഞാൻ ചെയ്യുന്നതാണ് ശരി ആണ് എന്ന് എനിക്ക് അറിയാം.


എന്താ നീ ഈ പറഞ്ഞു വരുന്നത്.?


അതൊക്കെ നിനക്കു വഴിയേ മനസിലാകും.


അപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.


ഋതുവിനെ കിടത്തിയെക്കുന്ന റൂമിലേക്ക്‌ ചെന്നു.


അവിടെ എല്ലാവരും ഉണ്ടായിരുന്നു.


ഞങ്ങളെ കണ്ടപ്പോൾ ഋതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.


നിങ്ങൾ എന്തായാലും വന്നല്ലോ .


ഞാനും അച്ഛനും കൂടെ പോയി വേഷമൊക്കെ മാറി.ഇവൾക്ക് കഴിക്കാനായി കഞ്ഞിയുമായി ഇപ്പോൾ ഇങ്ങു വരാം. ആദി നീ ഇവിടെ തന്നെ ഉണ്ടാകണം


അച്ഛനും അമ്മയും പോകാൻ വരട്ടെ എനിക്കു ഒരു കാര്യം പറയാൻ ഉണ്ട്.


എന്തു എന്നു ഉള്ള രീതിയിൽ എല്ലാവരും എന്നെ നോക്കി.


ഞാൻ തെറ്റാണ് ചെയ്യുന്നതെങ്കിൽ എല്ലാവരും എന്നോട് ക്ഷമിക്കുക.


അതും പറഞ്ഞു ഞാൻ ഋതുവിന്റെ അടിത്തെക്കു നടന്നു.


പോക്കറ്റിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലി ഞാൻ എടുത്തു


അത് ഋതുവിന്റെ കഴുത്തിൽ ഞാൻ കെട്ടി


അച്ഛൻ ഒഴികെ ബാക്കിയെല്ലാവരും ഇതുവരെ താലികെട്ട് കാണാത്ത പോലെ. കണ്ണും തള്ളി ഞങ്ങളെ നോക്കി നിന്നു.


നിറഞ്ഞൊഴുകിയ ഋതുവിന്റെ കണ്ണുനീർ തുടച്ചുകൊണ്ട് അവളുടെ ചെവിയിൽ ഞാൻ ഒരു സ്വകാര്യം പറഞ്ഞു


( തുടരും )

Post a Comment

© Boldskyz. All rights reserved. Developed by Jago Desain