Posts

അങ്ങനെ പോരട്ടെ ..ആ ടവ്വലിൽ ഫിദ എന്നു മാത്രമാണോ ഉണ്ടായിരുന്നത്

തന്റെ ഏട്ടത്തി ഉമ്മയ്ക്ക് വട്ടാണോ… തന്റെ പൊന്ന് ഇക്കാ മൻസൂറിന് യോജിച്ച പെണ്ണാണ് എന്നാണ് അവൻ കരുതിയത്…



ഇന്നത്തെ പ്രവർത്തിയിൽ എന്തോ ഒരു അപാകത ഇല്ലേ..


റെച്ചു ആലോചിച്ചു. ഇന്നലെവരെ തന്റെ തലയിണയിൽ മുട്ട ഉണ്ടായിരുന്നില്ലല്ലോ.?


പിന്നെങ്ങനെ ഇന്ന് രാവിലെക്ക് ഇത്രേം മൂട്ടകൾ ഒന്നിച്ച് വന്നു. ഉമ്മയും പറഞ്ഞു നാല് മുഴുത്ത മുട്ടകൾ ഉണ്ടായിരുന്നുവെന്നു. ‘നീ സിനിമാ തീയേറ്ററിൽ നിന്ന് കൊണ്ടുവന്നതായിരിക്കും ‘എന്നുള്ള ശകാരം വേറെയും…


അതുകൊണ്ടാണത്രെ തന്റെ അരുമയായ രണ്ടു തലയിണയുമെടുത്തു ഏട്ടത്തിയുമ്മ തീയിട്ടു കത്തിച്ചത്…!


പകരം വൈകിട്ട് പോയി പട്ടണത്തിൽ നിന്ന് വാങ്ങിച്ചു കൊണ്ടുവന്നു മൈക്രോസോഫ്റ്റ്ന്റെ ഉഗ്രൻ രണ്ടു തലയണയും തന്നു…


കത്തിച്ചു കളഞ്ഞ തലയിണയുടെ കവറിനുള്ളിൽ എനിക്ക് പ്രിയപ്പെട്ട ഒരു സാധനം ഉണ്ടായിരുന്നു… അതു ഏതായാലും അവർ കാണാഞ്ഞത് നന്നായി.


അതും ആലോചിച്ചു അവൻ അങ്ങനെ കിടന്ന് അതിലൂടെ ഉറങ്ങിപ്പോയി.


“എടി നിന്നെ കെട്ടാൻ പോകുന്നത് ആരാന്നറിയോ ?”


കൂട്ടുകാരി ജെന്നതിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ഫിദയ്ക്ക് എന്തോ പന്തികേടുണ്ടെന്നു തോന്നി .


“മൻസൂർ അല്ലാണ്ട് പിന്നാരാ ? “അവൾ ചോദിച്ചു .


” അതല്ല ഈ മൻസൂർ ആരാണെന്നറിയാമോ ? “


ജെന്നത് വീണ്ടും ചോദിച്ചു


” എന്നെ കെട്ടാൻ പോവുന്നവൻ “


” എടീ ഈ മൻസൂർ , റെച്ചു എന്നു പറയുന്ന റഹ്മാൻ കുഞ്ഞിയുടെ ഇക്കയാണ് .”


“അതിനെന്താ “


” നീ ഓർക്കുന്നില്ലേ രണ്ടാഴ്ച മുമ്പ്‌ നമ്മൾ നിങ്ങളുടെ കാറില് മുഫീനയുടെ നിക്കാഹിനു പോയി അടിച്ചു പൊളിച്ചു വന്നത് ..?”


ജെന്നത് ഓർമിപ്പിച്ചു കൊണ്ട് പറഞ്ഞു


“ഉം ..ഡ്രൈവർ കാദർക്ക ഒഴിച്ച് ബാക്കി നമ്മൾ ജാളിപൊളി ടീം ആയിരുന്നു .എന്തെ ?”


ഫിദ ജിജ്ഞാസ ഏറി ചോദിച്ചു .


“വരുന്ന വഴിയിൽ നീ ഒരു ATM കൗണ്ടറിൽ കയറിയോ ?”


ജെന്നത് ചോദിച്ചു .


“ഉം ..കയറിയല്ലോ ക്യാഷ് എടുക്കാൻ ? “


ഫിദ തലയാട്ടി സമ്മതിച്ചു കൊണ്ട് പറഞ്ഞു


“കാർഡ് അവിടെ മറന്നു വെച്ചാ “


ജെന്നതു കളിയാക്കി ചോദിച്ചു .


“ഉവ്വ് ..മറന്നു “


ഫിദ അതോർത്തു എന്നിട്ടു പറഞ്ഞു .


“നാലോ അഞ്ചോ കിലോമീറ്റർ അവിടന്ന് സഞ്ചരിച്ച നമ്മുടെ കാറിനെ ഫോളോ ചെയ്തു എഫ് സെഡിൽ ഒരു പയ്യൻ മറന്നു വെച്ച നിന്റെ കാർഡ് കൊണ്ട് വന്നത് ഓർമ്മയുണ്ടോ “


ജെന്നതു ചോദിച്ചു .


“ഉവ്വെന്നെ …ആ പയ്യൻ നമ്മളെ പഞ്ചാരയടിക്കാൻ ഫോളോ ചെയ്യുന്നതാണെന്നു കരുതി കാറിലുള്ള കൂട്ടുകാരികൾ കളിയാക്കി ചിരിച്ചുകൊണ്ട് രസത്തിനായി കാദർക്കയോട് വണ്ടിയുടെ സ്പീഡ് കൂട്ടാൻ പറഞ്ഞു ,കാദർക്കാ ഇന്നോവ അപ്പോൾ നൂറിൽ വിട്ടു ,ചെക്കൻ നൂറ്റിപത്തിൽ വന്നു ,അപ്പോൾ കാദർക്ക പിരിയിളകി കൊണ്ട് ഇന്നോവ നൂറ്റിഇരുപതിൽ വിട്ടു ,അപ്പോൾ ചെക്കൻ നൂറ്റിമുപ്പത്തിൽ വന്നു ഒരുകൈ കൊണ്ട് കാർഡ് എടുത്തു കാണിച്ചു ,അപ്പോൾ എല്ലാവരും കാറിനുള്ളിൽ നിന്നു വിസിറ്റിംഗ് കാർഡ് ഫോൺനമ്പർ അടങ്ങിയത് താരാനായിരിക്കുമെന്നു കരുതി പയ്യനെ കളിയാക്കി കൊന്നുകൊണ്ടിരുന്നു .ഒടുവിൽ കാദർക്ക തോറ്റു തൊപ്പിയിട്ടു കാർ ഒരുവിധത്തിൽ റോഡിന്റെ സൈഡ് ഒതുക്കി .എന്നിട്ട് പയ്യനോട് കാര്യമന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത് പാവം ഞാൻ മറന്നു വെച്ച തന്റെ ATM കാർഡ് കൊണ്ട് തരാൻ വേണ്ടി വന്നതാണെന്ന് ! അവനെ ഇട്ടു കളിപ്പിച്ചത് ,പരിഹസിച്ചത് ഓക്കെ വെറുതെ ആയിപ്പോയി .

അതിനു ഞാൻ അവനു വലിയൊരു ഹാറ്റ്സും ,താങ്ക്സും കൊടുത്തു കടപ്പാട് വീട്ടി …”


ഫിദ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഓർത്തു പറഞ്ഞു


“ഹാറ്റ്സും താങ്ക്സും മാത്രമോ നീ കൊടുത്തത് ..ശരിക്കും ഓർത്തെ ..”


ജെന്നതു എന്തോ ഓര്മിപ്പിക്കുന്നുണ്ട് .


“ഒരു സ്പെഷ്യൽ പ്ലെയിൻ കിസ്സ് കൂടി അവൻ ബൈക്കിൽ കേറി പോവാൻ നേരം ഞാൻ കൊടുത്തേടി പുല്ലേ .. അതിനെന്താ ഇപ്പോ…”


ഫിദ ചിരിച്ചുകൊണ്ട് ചൂടായി പറഞ്ഞു .


“പിന്നെ ഒരെണ്ണം കൂടി കൊടുത്തല്ലോ “


ജെന്നത് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .


ഫിദയുടെ ചുണ്ടിൽ ചിരി വിടർന്നു . അപ്പോൾ ഫിദ കൊഞ്ചി കൊണ്ട് ജെന്നതിന്റെ വിരലുകൾ തടവി സോപ്പ് പതപ്പിച്ചു

മൊഴിഞ്ഞു .


“അന്നു ആ ഒരു ആവേശത്തിൽ അവന്റെ ആ ത്യാഗോജ്ജ്വല പ്രകടനത്തിൽ ,ബദറുൽ മുനീറിന്റെ മൊഞ്ചുള്ള അവന്റെ വദനം കണ്ടപ്പോൾ കൈയിൽ ഉണ്ടായിരുന്ന ഫിദ എന്നെഴുതിയ എന്റെ ടവ്വൽ അവനു നേരെ വീശിയെറിഞ്ഞിരുന്നു .അതാണോടി..”


എന്താ അപരാധം ചെയ്ത പോലെ ശബ്ദം ലോ വോൾട്ടേജിൽ ആയിരുന്നു


“അങ്ങനെ പോരട്ടെ ..ആ ടവ്വലിൽ ഫിദ എന്നു മാത്രമാണോ ഉണ്ടായിരുന്നത് .?”


ജെന്നതു വിടുന്ന മട്ടില്ല


“ശ്ശോ ..മറുപുറത്തു ഐ ലവ് യു എന്നും ഉണ്ടായിരുന്നു “


“അതിനെന്താ “


ഫിദ ചോദിച്ചു .അപ്പോൾ

ജെന്നത് അവളുടെ ചെവിയിൽ പറഞ്ഞു.


“ആ പയ്യനാണ് ഇനി നിന്റെ അനിയൻ ആവാൻ പോകുന്നത് .”


  “അള്ളോ ..”


ഫിദ വിരണ്ടു.


“ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ നീ സംശയിക്കുന്നത്…എന്റെ ഇത്താത്ത മൻസൂറിന്റെ നാട്ടിലാണല്ലോ നിക്കാഹ് കഴിഞ്ഞു പോയിട്ടുള്ളത് ..അങ്ങനെ ആണ് ഈ ന്യൂസ്‌ ഞാൻ അറിഞ്ഞത് .റെച്ചു എന്നാണ് അവന്റെ നിക്ക് നെയിം .നാട്ടിൽ ഒരു കൊച്ചു ഹീറോ ആണത്രേ .നന്നായി പാടും പിന്നെ അത്യാവശ്യം ഡാൻസ് ,മാർഷൽ ആർട്സ്,ഫുട്ബോൾ ഇവയൊക്കെ അറിയുമത്രെ .ഒരുപാട് പെൺകുട്ടികൾ അവനെ മോഹിക്കുണ്ടത്രെ ,എന്റെ ഇത്താത്താന്റെ നാത്തൂന് അവനുമായി ചെറിയ സ്നേഹം ഉണ്ടായിരുന്നത്രെ ..അവൻ ആളു ഡീസന്റ് ആണ് . ഇത് വരെ നല്ല കാര്യങ്ങൾ അല്ലാണ്ട് മോശമൊന്നും പറയിപ്പിച്ചിട്ടില്ല .ഇതൊന്നും കേട്ടു നീ പേടിക്കേണ്ട ജെന്നത് ഫിദയെ ആശ്വസിപ്പിച്ചു .


“എനിക്കെന്തു പേടി എന്റെ മൻസൂറും സുന്ദരനും സൽസ്വഭാവിയുമാണല്ലോ “

ഫിദാ അഭിമാനത്തോടുകൂടി പറഞ്ഞു.



നിക്കഹ് ഒക്കെ കെങ്കേമമായി നടന്നു .ഫിദ മൻസൂർ ദമ്പതികൾ ആദ്യരാത്രിയുടെ ആലസ്യം വിട്ടുണർന്നു .


ചൂലുമായി ഫിദ രാവിലെ വീടിനകത്തു ഉണ്ടായിരുന്ന പൊടികളൊക്കെ തൂത്തു കൊണ്ട് റഹ്മാൻ കുഞ്ഞിയുടെ ബെഡ് റൂമിനടുത്തെത്തി .വാതിൽ തുറന്നു കിടക്കുകയാണ് .ആളു അകത്തില്ലെന്നു മനസിലായി .ഫിദ അകത്തു ചെന്നിട്ട് അലങ്കോലമായിരിക്കുന്ന ബെഡ്ഷീറ്റ് നേരെ വിരിച്ചു റൂമിലെ പൊടികൾ ചൂലുകൊണ്ടു തൂത്തു വാരി .


പെട്ടെന്ന് ബാത്റൂമിന്റെ കതക് തുറക്കപ്പെട്ടു .അതിൽ നിന്നും അരയിൽ ഒരു തോർത്തു മുണ്ട് ഉടുത്തു ഒരു കൈയിൽ ടവ്വൽ കൊണ്ട് തല തുവർത്തി റെച്ചു കുളി കഴിഞ്ഞു പുറത്തിറങ്ങി .


ഫിദ വേഗം പുറത്തിറങ്ങവേ റെച്ചു പറഞ്ഞു


“ഇത്താത്ത ഇതൊന്നുമെടുത്തു കഷ്ടപ്പെടേണ്ട വൈകിട്ട് സെർവെൻറ് വരും അവര് ചെയ്തോളും “


“അതിനെന്താ എനിക്കിതൊക്കെ ഇഷ്ടമാണ് .നമ്മുടെ വിടല്ലേ “


ഫിദ തല താഴ്ത്തി പറഞ്ഞൊപ്പിച്ചു വേഗം റച്ചുന്റെ റൂം വിട്ടു വെളിയിൽ വന്നു .


പടച്ചോനെ എന്താ ആ ച്ചെക്കന്റെ വയറ്റത്ത് ! സിക്സ് പാക്ക് എന്നുവെച്ചാൽ ഇതാണോ… എങ്കിലും ‘വയറോ ബന്നു പോലെ ‘ എന്ന പാട്ടാണ് അവൾക്കു ഓർമ്മ വന്നതു റച്ചുന്റെ ശരീരം കണ്ടപ്പോൾ .


‘അനിയനാണ് ! അനിയൻ… കിടന്ന് മോഹിക്കല്ലേ..’


അവളുടെ ഉള്ളിലെ ഫിദ എം .എ ,എം എഡ് കാരി ഓർമ്മിപ്പിച്ചു .അതോടെ ആ ചിന്ത പോയി .


കുറച്ചു കഴിഞ്ഞപ്പോൾ മൻസൂർ കുളികഴിഞ്ഞെത്തി .എല്ലാവരും അതായത് , ഉപ്പയും ഉമ്മയും മൻസൂറും റച്ചുവും ബ്രേക്ക്‌ പാസ്റ്റ് കഴിച്ചു .


കുട്ടപ്പനായൊരുങ്ങി റച്ചു ബൈക്കുമായി കോളേജിൽ പോയി


മൻസൂർ ടീവി നോക്കിയിരിപ്പായി. ഉപ്പ പുറത്തെങ്ങാണ്ടോ കാറുമെടുത്തു പോയി .

ഉച്ചയ്ക്കുള്ള ഭക്ഷണമാണ് അടുത്ത പരിപാടി .


ഉമ്മ തന്നെ പുതുമണവാട്ടിയായതിനാൽ വലിയ ജോലികൾ ഒന്നും ഏല്പിക്കുന്നില്ല .സഹായിയായ ആമിനുമ്മയും ഉമ്മയും കൂടി ബാക്കിയെല്ലാ പണിയുമെടുത്തു ഉച്ചഭക്ഷണം റെഡി ആക്കി


ഉപ്പ വന്നതിനു ശേഷം എല്ലാവരും ഊണ് കഴിച്ചു .മൻസൂർ മുകളിലെ മണിയറയിൽ ഉറങ്ങാൻ പോയി .


ഉമ്മയും ആമിനുമ്മയുമായി കുറച്ചു കുശല പ്രശ്നങ്ങൾ ചർച്ച ചെയ്തു ഫിദ ഉച്ച മയക്കത്തിനായി റൂമിലേക്ക്‌ പോയി


പിറ്റേന്ന് പതിവ് പോലെ റൂം അടിച്ചു വൃത്തിയാക്കവേ റച്ചുന്റെ റൂമിൽ എത്തിയ ഫിദ ബെഡ്ഷീറ്റും കൂടി അലക്കുവനെടുത്തു .


കൂടെ തലയിണയുടെ കവർ കൂടി ഊരി മാറ്റി .


പെട്ടെന്ന് ആ തലയിണയുടെ കവറിനുള്ളിൽ വേറെന്തോ ഉള്ളതായി തോന്നി അവൾ കൈയിട്ടു നോക്കി .പുറത്തെടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി .തന്റെ പേരെഴുതിയ ,താനന്നു വീശി എറിഞ്ഞ ഒരു വശത്തു ഫിദ എന്നും മറുവശത്തു ഐ ലവ് യു എന്നുമെഴുതിയ ടവ്വൽ .എന്തു ചെയ്യണം ഒരു നിമിഷം അവൾ ആലോചിച്ചു .ഈ ടവ്വൽ താനെടുത്തു മാറ്റിയാൽ അത് പ്രശ്നമാണ് .ബെഡ് ഷീറ്റ് അലക്കാൻ എടുത്ത ആളെന്ന നിലയിൽ അതിനു സമാധാനം പറയേണ്ടിവരും .ടവ്വൽ നൽകിയ ഫിദയും ഏട്ടത്തിയുമ്മയും ഒന്നാണെന്നറിയും .


പക്ഷെ ഈ ടവ്വല് മായി അവന്റെ അജ്ഞത പ്രണയം അതും ആപത്താണ് .അവനോടു എല്ലാം തുറന്നു പറഞ്ഞാലോ ചിലപ്പോൾ ചമ്മി ഈ പരിപാടി ഉപേക്ഷിച്ചാൽ ഒരുപക്ഷെ വരുംനാളുകളിൽ ഉള്ള ദുഃഖം ഒഴിവാക്കാം പറ്റും .എങ്കിലും കുഴപ്പം വേറെയുമുണ്ട് .അവളാണ് താനെന്നറിഞ്ഞാൽ ഇപ്പോളുള്ള ഏട്ടത്തിയുമ്മ എന്ന ബഹുമാനമൊക്കെ പോയി തന്നെ വേറൊരു കണ്ണിൽ കണ്ടാൽ അതോടെ സർവ വിപത്തും തുടങ്ങും .


ലീവ് കഴിഞ്ഞു പ്രവാസിയായ മൻസൂർകൂടി ഗൾഫിലേക്ക് പോയാൽ പിന്നെ തനിക്കിവിടെ ലഭിക്കുന്ന സ്വാതന്ത്രത്തിൽ കാലൊന്നിടറിയാൽ,


ഇവിടെ ഉത്തമ അനിയൻ എന്ന നിലയിൽ റച്ചു എന്ന റഹ്മാൻ കുഞ്ഞി നിർവഹിക്കേണ്ട ധർമ്മങ്ങൾ , കടമകൾ കേവലം യൗiവനത്തിന്റെ തിiളപ്പിലോ കാiമത്തിന്റെ ,പ്രേമത്തിന്റെ വൃkത്തികെട്ട കരങ്ങളിൽ അർപ്പിക്കപ്പെട്ടു നശിച്ചു പോയാൽ എന്തു ചെയ്യും .

ഇഹത്തിലേക്കുള്ള പരീക്ഷങ്ങൾക്ക് അടിമയാകാതെ നടക്കാൻ ദൈവം ശക്തിയും ബുദ്ധിയും തന്നിട്ടുണ്ട് .അതു താൻ ഉപയോഗിക്കും അവൾ ഉറച്ചു .


പിറ്റേന്ന് മൻസൂറിനെ യും കൊണ്ട് തന്റെ വീട്ടിൽ പോയപ്പോൾ കൂട്ടുകാരി ജന്നതിനോട് റെച്ചുവിന്റെ തലയിണക്കുള്ളിൽ ഉള്ള തന്റെ ടൗവലിന്റെ കാര്യം പറഞ്ഞു..


കൂർമബുദ്ധി കാരിയായ അവളാണ് അവളുടെ ഉപ്പാന്റെ കട്ടിലിൽനിന്നും നാല് മൂട്ടയെ പിടിച്ചു തീപ്പെട്ടി കൂടിനുള്ളിൽ ആക്കി ഫിദയെ ഏൽപ്പിച്ചത്.


റെച്ചുവിന്റെ ബെഡ്ഷീറ്റ് അലക്കാൻ എന്ന ഭാവേന രാവിലെ ബെഡ്ഷീറ്റും തലയിണ കവറും എടുത്തപ്പോൾ മൂട്ടയെ കണ്ടുകിട്ടി എന്നാ രീതിയിൽ ഉമ്മായെ കാണിച്ചു..


മൂട്ട പെരുകുന്നത് ഭയന്ന് ഉമ്മ അപ്പോൾ ഉമ്മ പറഞ്ഞു കൊണ്ടുപോയി കത്തിച്ചു കളയാൻ..


അങ്ങനെ ഈസിയിൽ തലയിണ യ്ക്കൊപ്പം ടവ്വലും കത്തിച്ചു ചാമ്പലാക്കി.. അവന്റെ സ്നേഹം മുഴുവൻ ഭാവിയിൽ അവൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ആകട്ടെ..

ആശ്വാസം പൂണ്ട് അവൾ നല്ലൊരു ഏട്ടത്തിയുമ്മയായി പ്രാർത്ഥിച്ചു

Post a Comment

© Boldskyz. All rights reserved. Developed by Jago Desain