Posts

കാണുന്നവർക്കൊക്കെ സ്നേഹവും ഉമ്മയും പൂച്ചെണ്ടും നൽകി അതിയാൻ നടന്നു നീങ്ങുന്നതിനിടെ ഒരു കാഴ്ച കണ്ടു.

സ്വന്തം ഫോട്ടോ കഥയുടെ കൂടെയോ കവിതയുടെ കൂടെയോ ഇട്ടാൽ റീച്ച് കൂടുമെന്നതാണ് fb നിയമം. മിക്കവരും ഇടുന്നുണ്ട് അതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു ഫോട്ടോ ഇട്ടതിന് ശേഷം പാതിരാത്രിക്ക് എണീറ്റ് എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റുന്നവരെ കുറിച്ചാണ് ഈ കഥ. ആരും തെറ്റിദ്ധരിക്കരുത്❤️🙏

              

“എന്താണ് 

രാത്രി 10 FB


മൈമുനഫിറോസ് ഒരു കവിതയെഴുതി. സാധാരണ മൈമുന അങ്ങനെ എഴുതാറില്ല. പെരുമഴയും പ്രളയവും എപ്പോഴും സംഭവിക്കുന്നതല്ലല്ലോ. ദൈവം നിശ്ചയിക്കുമ്പോൾ അത് വരും, നാശം വിതച്ചു പോകും. അത്ര തന്നെ.


മൈമുന ആ കവിത FB യിലങ്ങ് പോസ്റ്റാൻ തീരുമാനിച്ചു. മകൾ എന്നായിരുന്നു കവിതയുടെ തലക്കെട്ട്. കവിതയുടെ കൂടെ തന്റെ മകളുടെ ഫോട്ടോ കൂടെ ചേർത്ത് അത് fB യിൽ പോസ്റ്റിയപ്പോൾ മൈമുനക്ക്‌ തൃപ്തിയായി (ഫിറോസിന് ആയോ എന്തോ) അതിനു ശേഷം സന്തോഷത്തോടെ അവൾ കിടന്നുറങ്ങി.


രംഗം 2


രാത്രി 10:30 FB


എന്നും പോലെ അന്നും FB യിലെ തെരുവോരങ്ങളിലൂടെ കാഴ്ചകൾ കണ്ട്, രോമാഞ്ചാലസ്യ വിനോദലiഹരിയിൽ മുഴുകി നടക്കുകയായിരുന്നു രമേശൻ.


കാണുന്നവർക്കൊക്കെ സ്നേഹവും ഉമ്മയും പൂച്ചെണ്ടും നൽകി അതിയാൻ നടന്നു നീങ്ങുന്നതിനിടെ ഒരു കാഴ്ച കണ്ടു.


ഒരു പെൺകുഞ്ഞിന്റെ ഫോട്ടോ .


ഹായ്.. എന്ത് ക്യൂട്ടി .. പെൺകഞ്ഞുങ്ങളില്ലാത്ത രമേശന് ആ ചിത്രം കണ്ട് വാത്സല്യം കേറിയങ്ങ് പെരുത്തു .


ഉടനെ ആ ചിത്രത്തിന് ലൈക്കല്ല ഒരു സ്നേഹം തന്നെ അങ്ങ് നൽകി. സാധാരണ രമേശൻ ഫോട്ടോകൾക്ക് സ്നേഹം അങ്ങനെ നൽകാറുള്ളതല്ല.ഇതൊരു കുഞ്ഞല്ലേ.. ഒരു പെൺകുഞ്ഞ്. കൊടുത്തേക്കാം.


അതിലും നിന്നില്ല രമേശന്റെ അതിവാത്സല്യം. അവൻ ഒരു കമന്റ് രചിച്ചു: ഒരുമ്മ തരാൻ തോന്നുന്നു മോളേ..


രമേശൻ കവിതക്കല്ല കമന്റടിച്ചത്. ഫോട്ടോക്കാണ്.കവിത സത്യത്തിൽ രമേശൻ കണ്ടിരുന്നില്ല. കവിതയും ഫോട്ടോയും ഒരുമിച്ചിട്ട മൈമുനയുടെതാണ് പിiഴ.


രംഗം 3


രാത്രി 11 FB


ഒന്നുറങ്ങിയെണീറ്റ മൈമുന ഫിറോസ് ഫിറോസിനെ നോക്കി.ഫിറോസ്’ തൃപ്തനാണ്. ആ കൂർക്കം വലി കേട്ടാലറിയാം. സംപൂർണ്ണ തൃപ്തനാണ്.അതാ കൂർക്കം വലിയിൽ പ്രതിഫലിക്കുന്നുണ്ട്. പക്ഷേ അവൾ തൃപ്തയായിരുന്നില്ല. ഇന്ന് പോസ്റ്റിയ കവിതക്ക് കിട്ടിയ ലൈക്കിന്റെ എണ്ണമറിഞ്ഞാലേ മനസിനൊരു പരിപൂർണ്ണ തൃപ്തി വരൂ. അവൾ FB തുറന്നു.


മൈ ഗോഡ്സ്.. ഗോഡ്സ് ഫാദേഴ്സ് ..ലൈക്ക് തീരെ കുറവാണ്. എന്താണിവിടെ നടക്കുന്നത്. എവിടേ സുക്കർബർഗ് .. എന്താണയാൾക്ക് FB യിൽ ജോലി.അയാൾ മര്യാദിക്ക് പണിയെടുത്തിരുന്നെങ്കിൽ എന്റ പോസ്റ്റിന് ഈ ഗതി വരുമായിരുന്നോ? അയാളെ പിരിച്ചുവിടാൻ ഞാൻ ശുപാർശ ചെയ്യുന്നു.. മൈമുന അലറി.


സാവകാശം ഇരുന്ന് ചിന്തിച്ചപ്പോഴാണ് മൈമുനക്ക് ഒരു ശുദ്ധസത്യം മനസിലേക്ക് വീണത്. താൻ സ്ഥിരമായി തന്റെ കവിതകൾക്കൊപ്പം തന്റെ ഫോട്ടോയാണ് ഇടാറുള്ളത്. അപ്പോഴൊക്കെ കുട്ടക്കണക്കിന് ലൈക്ക് കിട്ടിയിരുന്നു. ഇന്ന് മകളുടെ ഫോട്ടോയാണ് ഇട്ടത്.അത് മകളെ കുറിച്ചുള്ള കവിതയായതുകൊണ്ടാണ്. പക്ഷേ ദരിദ്രമാനസശവം നാറിപൂക്കൾക്ക് അത് മനസിലായില്ല. എന്തു ചെയ്യാം കവിതയുടെ വിധി! മൈമുന തലയിൽ കൈവച്ചിരുന്നു.


അതിനു ശേഷം മൈമുന മകളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത് തന്റെയൊരു ഫോട്ടോ കവിതക്കൊപ്പം പകരം ചേർത്തു.


കവിതക്ക് റീച്ചും ലൈക്കും കൂടണം. ഇല്ലങ്കിൽ ചത്താ മതി..


രംഗം 4


അതേ രാത്രി 11.30 FB


രാത്രിയുടെ ഈ കരാള കഠ്ഓര യാമത്തിൽ രമേശന്റെ ഭാര്യ രംഭാരമേശൻ FB യിലേക്ക് കാലെടുത്ത് വച്ചു.


രമേശൻ രംഭയുടെ മ്യൂച്ചൽ ഫ്രണ്ടാണ്.


രംഭ FB യിലേക്ക് കയറിയ ഉടനെ കുടുംബം കലക്കുന്നതിൽ വിരുതനായ സുക്കർബർഗ് ഒരു സംഗതി രംഭക്ക് മുന്നിൽ കൊണ്ടിട്ടു.


രമേശൻ ആന്റ് ഫോർ അദർ പീപ്പിൽ കമന്റ്സ് ആഷ് ബുഷ് ഹാഷ് ഷൂ ഷീ..


എന്നു വച്ചാൽ രമേശനും മറ്റ് കുറച്ച് ഫ്രണ്ട്സും കമന്റ് ചെയ്ത് അനുഗ്രഹിച്ച പോസ്റ്റാണ് താഴെ കാണുന്നത്.(ഈ സുക്കർബർഗിന് ഇതിന്റെ വല്ല കാര്യവുമുണ്ടോ. പരദൂഷണം നല്ല പണിയാണോ?)


രംഭ നോക്കിയപ്പോൾ ഒരു അതീവ സുന്ദരിയുടെ ഫോട്ടോ .മൈമുന ഫിറോസ്.അവിടേം ഇവിടേ മൊക്കെ കാണാം.


തന്റെ ഭർത്താവ് ആ ഫോട്ടോക്ക് ഇട്ട കമന്റ് അവളാ പോസ്റ്റിൽ തിരഞ്ഞു.(മൈമുനയുടെ കവിത രംഭയും കണ്ടില്ല !! ) ഒടുവിൽ അവൾക്ക് രമേശന്റെ കമന്റ് കിട്ടി.


“ഒരുമ്മ തരാൻ തോന്നുന്നു മോളേ.. “


ആ കമന്റ് കണ്ട രംഭ നീലിയായി… മുഖത്ത് അതിരൗദ്രഭാവം .. ചുവന്ന വെളിച്ചം … രക്തവർണ്ണം.. രക്തദാഹം.. ഹോ..!


രംഗം 5


പ്രഭാതം രമേശന്റെ ഒരു FBസുഹൃത്തിന്റെ വീട്


സുഹൃത്ത് പറയുകയാണ്: രമേശൻ FB ഡീ ആക്ടീവേറ്റ് ചെയ്തോ, അതോ അവന്റെ ഫോൺ തiല്ലിപ്പൊiട്ടിച്ചു കളഞ്ഞോ, അല്ലെങ്കിൽ അവൻ മൃiഗീയമായി വiധിക്കപ്പെട്ടോ.. ഒന്നുമെനിക്കറിയില്ല. പക്ഷേ അവന്റെ ആ FB അക്കൗണ്ട് ഇപ്പോൾ ഇല്ല



Post a Comment

© Boldskyz. All rights reserved. Developed by Jago Desain