പോണ്ടിച്ചേരി മദ്യവുമായി മധ്യവയസ്ക കുഴല്‍മന്ദത്ത് പിടിയില

പോണ്ടിച്ചേരി മദ്യവുമായി മധ്യവയസ്ക കുഴല്‍മന്ദത്ത് പിടിയില


കുഴല്‍മന്ദം: കോട്ടായി പുളിനെല്ലിയില്‍ മദ്യവില്പന നടത്തുന്നതിനിടെ മധ്യവയസ്ക അറസ്റ്റില്‍. മൂത്തൻപറമ്പ് പാർവതി (48) യെയാണ് കുഴല്‍മന്ദം എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.

കൂട്ടുപ്രതിയായ ഭർത്താവ് ശിവദാസ് ഒളിവിലാണ്. ഇവരുടെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച 6 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്‍റെ നിർദേശാനുസരണം കോട്ടായി പെരിങ്ങോട്ടുകുറിശി മേഖലയില്‍ പരിശോധന കർശനമാക്കിയിരുന്നു.


റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബി. പ്രസാദിന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. സന്തോഷ് കുമാർ, എസ്. മൻസൂർ അലി, പ്രിവന്‍റീവ് ഓഫീസർ എം. മനോജ്, സിഇഒ പി. റംലത്ത് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഒളിവിലായ പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ഇലക്ഷൻ സ്പെഷല്‍ ഡ്രൈവില്‍ കുഴല്‍മന്ദം എക്സൈസ് റേഞ്ച് നടത്തിയ മറ്റൊരു പരിശോധനയില്‍ 25 ലിറ്റർ വാഷും, ചാരായവും പിടിച്ചെടുത്തിരുന്നു.

Post a Comment

© Boldskyz. All rights reserved. Developed by Jago Desain