ഇത്രയും നാള്‍ അനുഭവിച്ചതല്ല ചൂട്, ഇനി വരാനിരിക്കുന്നതാണ്: പാലക്കാട്ട് ഉഷ്ണതരംഗ സാദ്ധ്യത, 11 ജില്ലകള്‍ ചുട്ടുപൊള്ളും

Heat wave not experienced for so long, more to come: Palakkad heatwave likely, 11 districts to burn

heat-wave-not-experienced-for-so-long-more-to-come-palakkad-heatwave-likely-11-districts-to-burn

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.തുടർച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതിനൊപ്പം കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഉയരാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്.

വേണം അതീവ ജാഗ്രത

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

മേയില്‍ കൂടുതല്‍ മഴ

മേയ് രണ്ടാം വാരത്തോടെ വേനല്‍മഴ സജീവമാകുമെന്നാണ് വിലയിരുത്തല്‍. ഇത് ശരാശരിയേക്കാള്‍ കൂടുതലാവാനും സാദ്ധ്യതയുണ്ട്. മഴ കൂടുതല്‍ തെക്കൻ ജില്ലകളിലായിരിക്കും. കഴിഞ്ഞ തവണ വേനല്‍ മഴ 34 ശതമാനം കുറവായിരുന്നു. 359.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.4 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വേനല്‍കാലമായിരുന്നു കഴിഞ്ഞ വർഷത്തേത്. 2019ലായിരുന്നു സമീപകാലത്ത് ഏറ്റവും കുറവ് - 169.6 മില്ലി മീറ്റർ. 2013ലും വേനല്‍മഴ കുറവായിരുന്നു - 216.4 മില്ലി മീറ്റർ. അതേസമയം, 2004ല്‍ റെക്കാഡ് മഴ ലഭിച്ചു - 766 മില്ലി മീറ്റർ.

Post a Comment

© Boldskyz. All rights reserved. Developed by Jago Desain