ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസിന്റെ പരിശോധന ശക്തമാക്കി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസിന്റെ പരിശോധന ശക്തമാക്കി
പാലക്കാടൻ പ്രാദേശിക വാർത്തകൾ


പാലക്കാട്‌ :- ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ലൈസൻസ്‌ഡ് സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി 23 മുതൽ ജില്ലയിൽ 125 കള്ളുഷാപ്പുകളിൽ നിന്നും കള്ളുകടത്ത് വാഹനങ്ങളിൽ നിന്നും ആറ് സാമ്പിളുകളടക്കം ആകെ 131 സാമ്പിളുകൾ ശേഖരിച്ചു. എക്സൈസ് ലൈസൻസ്ഡ് സ്ഥാപനങ്ങളായ ബിവറേജ് ഔട്ട്‌ലെറ്റുകൾ, ബിയർ പാർലറുകൾ, ആയുർവേദ അരിഷ്ടവില്പന സ്ഥാപനങ്ങൾ എന്നിവയിലും പരിശോധന തുടരുകയാണ്.

പരിശോധനയിൽ ലൈസൻസ്‌ വ്യവസ്ഥാ ലംഘനത്തിന് ആലത്തൂർ പരിധിയിൽ ഒന്നും, ചിറ്റൂരിൽ ഒന്നും, ഒറ്റപ്പാലം സർക്കിൾ പരിധിയിൽ രണ്ടും ബാർ ഹോട്ടലുകൾക്കെതിരേ കേസെടുത്തു. ആലത്തൂർ പരിധിയിൽ ഒന്നും, ഒറ്റപ്പാലം പരിധിയിൽ ഒന്നും, പാലക്കാട് സർക്കിൾ പരിധിയിൽ രണ്ടും കേസുകൾ കള്ള് ഷാപ്പുകൾക്കെതിരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

‘ഓപ്പറേഷൻ ബാർ ലോക്ക്’ എന്ന പേരിൽ രാത്രികാലങ്ങളിൽ ബാർ ഹോട്ടലുകളിലെ സമയപരിധിലംഘനമടക്കം കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം രാവിലെ പ്രത്യേക നിരീക്ഷണവും, പരിശോധനയും നടത്തി. വരും ദിവസങ്ങളിലും ഇപ്രകാരം മിന്നൽ പരിശോധന നടത്തുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു.

إرسال تعليق

© Boldskyz. All rights reserved. Developed by Jago Desain