പാലക്കാട് പരുതൂർ കരുവാൻപടിയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

കുളത്തിൽ മുങ്ങിമരിച്ചു


പാലക്കാട്: പരുതൂർ കരുവാൻപടി നാനാർച്ചി കുളത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ നിഹാൽ ( 11) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞപോൾ നിഹാലിനെ കാണാതായപ്പോൾ വീട്ടിൽ പോയതാകമെന്ന് സഹോദരൻ കരുതി. വീട്ടിൽ നിഹാൽ എത്താതതിനെ തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി

 7 മണിയോടെ കുട്ടിയെ കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

© Boldskyz. All rights reserved. Developed by Jago Desain