ഞാൻ എന്തായാലും ഇത്തിരി നേരം കിടക്കട്ടെ. എന്തോ മനസ്സൊക്കെ ആകെ വല്ലാതെ തോന്നുന്നു. ജാനിമോള് എന്തിയേ..

Malayalam Store

എന്തായി അമ്മച്ചി കാര്യങ്ങൾ റാണി ചോദിച്ചു. അപ്പോഴേക്കും എൽസി അവർക്ക് കുടിക്കാൻ വെള്ളവും കൊണ്ട് വന്നിരുന്നു. കത്രീനാമ്മച്ചി അത് വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു.

എല്ലാം കഴിഞ്ഞു. നാളെയെ റൂമിലേക്ക് മാറ്റൂ. ആൺകുഞ്ഞായിരുന്നു. ജെനിമോളുടെ വീട്ടുകാരുടെയും അന്നമോളുടെയും ഒന്നും കരച്ചില് കണ്ടാൽ സഹിക്കില്ല.. ഇതുവരെ ആ കൊച്ചിന് ബോധം വന്നിട്ടില്ല. ഇനി അത് വരുമ്പോ എന്താവോ ആവോ അതിന്റെ അവസ്ഥ കുഞ്ഞ് പോയിന്നൊക്കെ അറിയുമ്പോ..

ഞാൻ എന്തായാലും ഇത്തിരി നേരം കിടക്കട്ടെ. എന്തോ മനസ്സൊക്കെ ആകെ വല്ലാതെ തോന്നുന്നു. ജാനിമോള് എന്തിയേ..

ഉറങ്ങാണ് അമ്മച്ചി ഡാനികുട്ടന്റെ കൂടെ..റാണി പറഞ്ഞു.

എന്നാ ശരി.. അതും പറഞ്ഞ് അവർ എഴുന്നേറ്റു പോയി. അതോടെ ബാക്കി ഉള്ളവരും അവരവരുടെ കാര്യങ്ങളിലേക്ക് കടന്നു.

……………

പിറ്റേദിവസം നേരം പുലർന്നതും ചിറയത്തുക്കാർ എല്ലാവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അലക്സ് അവിടെ ഉണ്ടോന്നോ അവന്റെ കാര്യങ്ങളോ ഒന്നും ഒരാളും അന്വേഷിച്ചില്ല. അങ്ങനെ ഒരാൾ ഇല്ല എന്നാ രീതിയിൽ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം. പണ്ടത്തെപ്പോലെ ഒരു സ്ഥാനം അവന് ഇനി ഒരിക്കലും അവിടെ ഉണ്ടാവില്ല എന്ന് അവന് മനസിലായി. അവൻ അവർ പോകുന്നതും നോക്കി അവിടെ നിന്നു. പിന്നെ നേരെ ചെന്ന് ഫോൺ എടുത്ത് സോഫിയെ വിളിച്ചു.

എന്താ ഇച്ചായാ.. എന്താ ഇത്ര രാവിലെ തന്നെ…

നീ എവിടെ ആയിരുന്നു സോഫി. ഇന്നലെ ഞാൻ എത്ര വിളിച്ചു.

അതിച്ചായാ ഇന്നലെ വന്നപ്പോഴേക്കും ഭയങ്കര ക്ഷീണം തോന്നി. ഞാൻ വേഗം കിടന്നു. എന്താ എന്തേലും വിശേഷിച്ച് ഉണ്ടോ. വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടായോ..

അതല്ല സോഫി.. ജെനിയുടെ കുഞ്ഞ് മരിച്ചെന്ന്. അതാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യ്തത്.

ആണോ.. അയ്യോ അത് കഷ്ടമായല്ലോ. എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് ജെനിക്ക്.

അറിയില്ല സോഫി. എന്തോ അത് കേട്ടപ്പോൾ മുതൽ ആകെ കുറ്റബോധം തോന്നുവാ. ആ കുഞ്ഞ് ഇല്ലാണ്ടാവാൻ കാരണം ഞാൻ ആണെന്ന് ഒരു തോന്നൽ.

എന്തിന് കുറ്റബോധം. അത് ഇല്ലാതാവാൻ ഇച്ചായൻ എന്തേലും ചെയ്തോ ഇല്ലല്ലോ പിന്നെ എന്തിനാ കുറ്റബോധം. ഒരു തരത്തിൽ പറഞ്ഞാൽ ആ കുഞ്ഞ് ഇല്ലാതായത് നന്നായി..

സോഫി.. എന്ത് വർത്താനം ആടി നീ പറയുന്നത്. അത് എന്റേം കൂടി കുഞ്ഞായിരുന്നു. ഞാൻ ഇപ്പൊ ജെനിയിൽ ഒരു കുഞ്ഞിനെ ആഗ്രച്ചിരുന്നില്ല എങ്കിൽ പോലും അത് എന്റേം കൂടി അല്ലേ ആയിരുന്നെ. അതില്ലാതെ ആയതാണോ നിനക്ക് നന്നായി എന്ന് തോന്നുന്നത്.

അതല്ല ഇച്ചായാ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്. സംഭവം കുഞ്ഞ് മരിച്ചതും ജെനിയുടെ അവസ്ഥയും വിഷമം ആണെങ്കിലും നമ്മളെ സംബന്ധിച്ച് ആ കുഞ്ഞ് ഇല്ലാതായത് നല്ലതല്ലേ. ഇനീപ്പോ ആ കുഞ്ഞിന്റെ പേരും പറഞ്ഞ് ഇച്ചായനെ ആരും അവളുടെ കൂടെ കഴിയാൻ നിർബന്ധിക്കില്ലല്ലോ. അവളെ ഉപേക്ഷിച്ചാലും കുഞ്ഞിന്റെ പേരും പറഞ്ഞ് കടിച്ചുതൂങ്ങാൻ അവൾക്കും പറ്റില്ല. ആ ഒരു അർത്ഥത്തിൽ ആണ് ഞാൻ പറഞ്ഞത്. അല്ലാതെ ഇച്ചായന്റെ ചോര ഇല്ലാതാവാൻ ഞാൻ പ്രാർത്ഥിക്കോ.. അത് പറയുമ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു.

ഹാ.. നീ കരയല്ലേ. നീ പെട്ടന്ന് കുഞ്ഞ് ഇല്ലാതായത് നന്നായി എന്ന് പറഞ്ഞപ്പോൾ ആ ദേഷ്യത്തിന് ഞാൻ പറഞ്ഞതല്ലേ. ഇനി വിഷമിച്ച് ഒന്നും വരുത്തണ്ട. കരയാതെ ഇരിക്ക്.

മ്മ്.. ഇച്ചായൻ എന്തേലും കഴിച്ചോ.. എല്ലാവരും അവിടെ ഉണ്ടോ..

ഞാൻ ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല. ഇവിടെ എല്ലാവരും ഞാൻ എന്നൊരു ആള് ഇല്ലാത്തപോലെ ആണ് പെരുമാറുന്നത്. ഇപ്പൊ എല്ലാരും കൂടി ഹോസ്പിറ്റലിലേക്ക് ആണെന്ന് തോന്നുന്നു പോയത്.

ആണോ എങ്കിൽ ഇച്ചായൻ ഇങ്ങോട്ട് വായോ ഞാൻ എന്തേലും ഉണ്ടാക്കി തരാം. ഇനീപ്പോ കുഞ്ഞും കൂടി മരിച്ചതുകൊണ്ട് നമ്മളോടുള്ള ദേഷ്യം കൂടും. ആ ദേഷ്യം ഒക്കെ അടങ്ങുമ്പോൾ റെഡി ആയിക്കോളും. ഇച്ചായൻ ഇപ്പൊ ഇങ്ങോട്ട് വായോ..

മ്മ്.. വരാം നീ വച്ചോ. അവന് ഉണ്ടായിരുന്ന കുറ്റബോധം കുറെ ഒക്കെ സോഫിയോട് സംസാരിച്ചപ്പോൾ മാറി. ഒന്നാലോചിക്കുമ്പോൾ ആ കുഞ്ഞ് പോയത് നന്നായെന്ന് അവനും തോന്നി. അല്ലെങ്കിൽ അതിന്റെ പേരിൽ ജെനിയുടെ കൂടെ തന്നെ കഴിയേണ്ടി വന്നേനെ.. അവൻ ആലോചിച്ചുകൊണ്ട് ഫ്രഷ് ആവാൻ കയറി…

അങ്ങനെയും ചില മനുഷ്യർ ഒരു ജീവൻ ഇല്ലാതായത് അവരുടെ സ്വാർത്ഥതക്ക് വേണ്ടി നല്ലതായെന്നു ചിന്തിക്കുന്നു.

………………

ചിറയത്തുക്കാർ ഹോസ്പിറ്റലിൽ എത്തുമ്പോഴും ജെനിയെ റൂമിലേക്ക് മാറ്റിയിട്ടുണ്ടായില്ല. ജോസഫ് മാത്യുവിന്റെയും ക്രിസ്റ്റിയുടെയും എബിയുടെയും ഒപ്പം icuവിന്‌ മുൻപിൽ നിന്നപ്പോൾ ആനിയമ്മയും വല്യമ്മച്ചിയും വല്യപ്പച്ചനും റൂമിൽ മേരിയമ്മയുടെയും അന്നയുടെയും കൂടെ ഇരുന്നു.

ഉച്ചയോട് അടുത്തു ജെനിയെ റൂമിലേക്ക് മാറ്റുമ്പോൾ. അപ്പോഴും ആള് മയക്കത്തിൽ ആയിരുന്നു.

ആള് സെഡെഷനിൽ ആണ്. കുറച്ചു കഴിഞ്ഞാൽ മയക്കം വിട്ടുണരും. ആദ്യം കുറച്ചു വെള്ളം കൊടുത്തോളൂ. എന്നിട്ട് ഛർദിച്ചില്ലെങ്കിൽ ലൈറ്റ് ആയിട്ട് എന്തേലും കഴിക്കാൻ കൊടുത്തോളൂ. ആ പിന്നെ ജെനിഫറിന്റെ മാതാപിതാക്കളെ ഡോക്ടർ കാബിനിലേക്ക് വിളിക്കുന്നുണ്ട്. അങ്ങോട്ട് ഒന്ന് പൊക്കോളൂ..

ജെനിയെ മാറ്റാൻ വന്ന സിസ്റ്റർമാരിൽ ഒരാൾ പറഞ്ഞു.

ശരി സിസ്റ്ററെ..

ജെനിയെ മാറ്റാൻ വന്നവർ പോയതും മാത്യുവും മേരിയമ്മയും ഡോക്ടറുടെ അടുത്തേക്ക് പോകാനായി എഴുന്നേറ്റു. ജോസഫും അവരുടെ കൂടെ പോകാനായി എഴുന്നേറ്റു. മാത്യുവിന് ആദ്യം അത് തടുക്കാനാണ് തോന്നിയത്. പിന്നെ അവർക്ക് ജെനിയോടുള്ള ഇഷ്ടം ആലോചിച്ചപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.

അവർ ഡോക്ടറുടെ കാബിനിന്റെ ഡോറിൽ മുട്ടികൊണ്ട് ഉള്ളിലേക്ക് കയറി.

ഡോക്ടർ ഞങ്ങൾ ജെനിഫറിന്റെ..

ആ മനസിലായി ഇരിക്കൂ. ഇത്.. അവർ ജോസഫിനെ ചൂണ്ടികൊണ്ട് ചോദിച്ചു.

ഞാൻ ജെനിയുടെ പപ്പയാണ് മേഡം… അയാൾ അത് പറഞ്ഞതും അവരുടെ പുരികം ഒന്ന് ചുളിഞ്ഞു. അവർ മാത്യുവിനെ നോക്കി. പിന്നെ എന്തൊക്കെയോ മനസിലായതുപോലെ തലയാട്ടി.

ഞാനിപ്പോ നിങ്ങളെ വിളിപ്പിച്ചത് ജെനിഫറിന്റെ കാര്യങ്ങൾ പറയാൻ ആണ്. ആളിപ്പോ ഭയങ്കര ഡെലികേറ്റ് സിറ്റുവേഷനിൽ കൂടെ ആണ് കടന്നുപോകുന്നത്. ഈ സമയത്ത് അവർക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടേണ്ടത് അവരുടെ ഹസ്ബന്റിന്റെ സൈഡിൽ നിന്നാണ്. പക്ഷേ ജെനിഫറിന്റെ കേസിൽ ആ ആളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. നാട്ടിൽ ആണ് ജോലി എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്താ അയാൾ ഇവരുടെ അടുത്തേക്ക് വരാത്തത്. അവർ അത് അറിയാൻ എന്നപോലെ മാത്യുവിനെ നോക്കി.

മാത്യുവിന് ജോസഫ് ഇരിക്കുന്നതുകൊണ്ട് പറയാൻ ഒരു മടി തോന്നി. അതുമനസിലാക്കി എന്നതുപോലെ ജോസഫ് പറഞ്ഞു.

അവന് വേറെ ഒരു പെണ്ണും ആയിട്ട് ബന്ധമുണ്ടായിരുന്നു ഡോക്ടർ. ആ പെണ്ണ് നിറഗർഭിണി ആണ്. അവരെ ജെനിമോള് കഴിഞ്ഞ ദിവസം ഇവിടെ വച്ച് കണ്ടിരുന്നു. അങ്ങനെ ആണ് ജെനിമോൾക്ക് വയ്യാതെ ആകുന്നതും ഇവിടെ അഡ്മിറ്റ്‌ ചെയ്യുന്നതും…

സ്വന്തം മോനെകുറിച്ച് ആണ് പറയുന്നത് എന്നൊരു വികാരവും ഇല്ലാതെ ഉള്ളത് ഉള്ളതുപോലെ പറഞ്ഞ ജോസഫിനെ ഡോക്ടറും മാത്യുവും അത്ഭുതത്തോടെ നോക്കി. മാത്യുവിന് ഉള്ളിൽ അവരോട് തോന്നിയ നീരസം അതോടെ പോയി.

മ്മ്.. എന്തായാലും ഇന്നലത്തെ ആ ഒരു ഷോക്ക് കൊണ്ട് മാത്രം അല്ല കുഞ്ഞ് പോയത്. ജെനിഫർ ഭയങ്കര സ്ട്രെസ്സ്ഡ് ആയിരുന്നു. ആൾടെ bp ആദ്യമേ ഹൈ ആയിരുന്നു. കഴിഞ്ഞ തവണ ചെക്കപ്പിന് വന്നപ്പോൾ ഞാൻ പറഞ്ഞതാണ് ടെൻഷൻ ഒക്കെ ഒഴിവാക്കി പരമാവധി ഹാപ്പി ആയിട്ടിരിക്കാൻ. ആള് എന്തിനായിരുന്നു ഇങ്ങനെ ടെൻഷൻ അടിച്ചിരുന്നത് എന്നതിനെ കുറിച്ച് വല്ലതും പറഞ്ഞിരുന്നോ.

ഇല്ല മോള് അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ കുറച്ചു ദിവസം മുൻപ് അവിടെ ഒരു മനസ്സമ്മതവും കല്യാണവും നടന്നിരുന്നു. അന്നൊക്കെ അവന് മോളോട് എന്തോ വല്ലാത്ത അകൽച്ച ഉള്ള പോലെ തോന്നിയിരുന്നു. പക്ഷേ മോള് ഒന്നും പറഞ്ഞിരുന്നില്ല.

മ്മ്.. ചിലപ്പോൾ അയാൾക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ളതുകൊണ്ട് അയാൾ ജെനിഫറിനോട് അകൽച്ച കാണിച്ചിരിക്കാം. അതായിരിക്കാം അയാളുടെ സ്‌ട്രെസ്സിന് കാരണം. എന്തായാലും അയാളെ ഇനി പ്രത്യേകം ശ്രദ്ധിക്കണം. പരമാവധി ഒറ്റക്കാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കരയണമെങ്കിൽ കരഞ്ഞു കളഞ്ഞോട്ടെ. അത് തടുക്കേണ്ട. പിന്നെ ആൾക്ക് ഉണ്ടായ നഷ്ടത്തെക്കുറിച്ചു ആളുടെ മുന്നിൽ വച്ച് പരമാവധി സംസാരിക്കാതിരിക്കണം. നിങ്ങൾ അല്ല പുറത്തുള്ളവർ ആണെങ്കിലും. എന്തായാലും ഡിസ്ചാർജ് ആവുന്നതിനു മുൻപ് ഒരു കൗൺസിലിങ് കൊടുക്കാം ആൾക്ക്. അത് ഈ ട്രോമയിൽ നിന്നും ഉള്ള റിക്കവറി കുറച്ചുകൂടി ഈസി ആക്കും. പിന്നെ സെടേഷൻ വിട്ട് ഉണരുമ്പോൾ കുഞ്ഞ് പോയ കാര്യം ആളോട് പറയണം. എത്രേം വേഗം ആള് അത് ഉൾകൊള്ളുന്നോ റിക്കവറി അത്രേം ഈസി ആക്കും.

ശരി ഡോക്ടർ.. അങ്ങനെ ഡോക്ടറോട് യാത്ര പറഞ്ഞ് അവർ റൂമിലേക്ക് നടന്നു. അപ്പോഴും കുഞ്ഞ് പോയ കാര്യം ജെനിയോട് എങ്ങനെ പറയും എന്ന ചിന്തയിൽ ആയിരുന്നു അവർ മൂന്നുപേരും.

അവർ റൂമിൽ എത്തിയതും ഡോക്ടർ പറഞ്ഞതൊക്കെ എല്ലാവരോടും പറഞ്ഞു.

കൗൺസിലിംഗിന്റെ കാര്യം കുഴപ്പം ഇല്ല. എന്റെ ഫ്രണ്ട് ഉണ്ട്. അവളോട്‌ പറയാം. കേരളത്തിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആണ് അവൾ. ഡിസ്ചാർജ് ആവുന്നതിനു മുൻപായി അവളോട്‌ വരാൻ പറയാം ഞാൻ. എല്ലാം കേട്ടതും എബി പറഞ്ഞു.

അപ്പോഴും ഒരു പ്രശ്നം ഉണ്ടല്ലോ എബി. ജെനിയോട് ആര് പറയും കുഞ്ഞ് പോയത്… തോമസ് എബിയോട് ചോദിച്ചു.

എന്റെ ഒരു ഇൻട്യൂഷൻ ശരിയാണെങ്കിൽ ജെനി എഴുന്നേൽക്കുമ്പോൾ തന്നെ ആൾക്ക് മനസിലാകേണ്ടത് ആണ് ആ കാര്യം. പിന്നെ അത് അവളോട്‌ പറയണമെങ്കിൽ തന്നെ അന്ന പറയട്ടെ അവളോട്‌ അത്. അതായിരിക്കും കുറച്ചുകൂടി നല്ലത്.

ഞാനോ.. അത് വേണ്ട ഇച്ഛാ.. എനിക്ക് കഴിയില്ല അവളുടെ മുഖത്ത് നോക്കി അത് പറയാൻ.. അന്ന കരച്ചിലോടെ പറഞ്ഞു.

അന്ന നീ ഇവിടെ ധൈര്യം കാട്ടിയേ പറ്റുള്ളൂ. അമ്മച്ചിമാർ ആര് പറയുമ്പോളും എന്തൊക്കെ പറഞ്ഞാലും അവർ കരഞ്ഞുപോകും. അപ്പൊ അത് അവളെ കൂടുതൽ വിഷമിപ്പിക്കും. അതുകൊണ്ട് നീ പറയുന്നതാണ് കുറച്ചുകൂടി നല്ലത്.

മ്മ്.. അവൾ അതിന് തലയാട്ടി സമ്മതിച്ചു.

പിന്നെ അങ്ങോട്ട് ഒരു കാത്തിരിപ്പായിരുന്നു ജെനിക്ക് ബോധം വരാനായിട്ട്. എല്ലാവർക്കും പേടിയുണ്ടായിരുന്നു അവൾ എങ്ങനെ ഈ ഒരു വാർത്തയോട് പ്രതികരിക്കും എന്നത് ആലോചിച്ചിട്ട്. അങ്ങനെ റൂമിലേക്ക് മാറ്റി രണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ ബോധത്തിലേക്ക് വന്നു.

വെ.. വെള്ളം അവൾ വളരെ പതിയെ വെള്ളം ചോദിച്ചു.

മേരിയമ്മ അവൾക്ക് കുറേശ്ശേ വെള്ളം വായിൽ ഒഴിച്ച് കൊടുത്തു. ദാഹിച്ചു വലഞ്ഞിരിക്കുന്നത് കൊണ്ട് അവൾ ആ വെള്ളം മുഴുവൻ കുടിച്ചു.അതിന് ശേഷം റൂമിൽ ഉള്ള എല്ലാവരെയും നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു. എല്ലാവരും അവളെ നോക്കി ചിരിക്കാനായി ശ്രമിച്ചെങ്കിലും ആർക്കും അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം..

അവൾ കൈപൊക്കി അവളുടെ വയർ തഴുകികൊണ്ട് പറഞ്ഞു

എന്റെ കുഞ്ഞ്….

അതോടെ എല്ലാവർക്കും ടെൻഷൻ ആയി എങ്ങനെ അവളോട്‌ ഈ ന്യൂസ്‌ പറയും എന്നാലോചിച്ചിട്ട്.

പിന്നെ അന്ന പതുക്കെ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു.

ജെനി.. ഡാ.. ഇനി ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം. നിന്റെ.. നിന്റെ കുഞ്ഞ്….

അന്ന പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് തന്നെ ജെനി പറഞ്ഞു..

എന്റെ കുഞ്ഞ് എന്നെ വിട്ട് കർത്താവിന്റെ അടുത്തേക്ക് പോയി അല്ലേ അന്നമ്മേ.. നിറഞ്ഞത്രീനാമ്മച്ചിയൊക്കെ വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവരെ കാത്തെന്നപ്പോലെ പുറത്തു തന്നെ ഉണ്ടായിരുന്നു.

എന്റെ കുഞ്ഞ് എന്നെ വിട്ട് കർത്താവിന്റെ അടുത്തേക്ക് പോയി അല്ലേ അന്നമ്മേ.. നിറഞ്ഞകണ്ണോടെ അവൾ അന്നയുടെ മുഖത്ത് നോക്കി ചോദിച്ചു.

ആ റൂമിൽ ഉള്ള എല്ലാവരും ജെനിയുടെ ചോദ്യത്തിൽ വിറങ്ങലിച്ചു നിന്നുകണ്ണോടെ അവൾ അന്നയുടെ മുഖത്ത് നോക്കി ചോദിച്ചു.

ആ റൂമിൽ ഉള്ള എല്ലാവരും ജെനിയുടെ ചോദ്യത്തിൽ വിറങ്ങലിച്ചു നിന്നു

Post a Comment

© Boldskyz. All rights reserved. Developed by Jago Desain